മുംബൈ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി താന്‍ ആകുമെന്ന് ഒരിക്കല്‍ പോലും സ്വപ്നം കണ്ടിരുന്നില്ലയെന്ന്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകാന്‍ തന്നെ തിരഞ്ഞെടുത്തതില്‍ സോണിയാ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. മഹാ വികാസ് അഘാഡി യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ത്രികക്ഷി എംഎല്‍എമാരുമായി സംസാരിക്കവെയായിരുന്നു ഉദ്ധവിന്‍റെ ഈ പരാമര്‍ശം.


പരസ്പരം വിശ്വാസം നിലനിര്‍ത്തികൊണ്ട് നമ്മള്‍ രാജ്യത്തിന്‌ ഒരു പുതിയ ദിശാബോധം നല്‍കുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.


താന്‍ ആരെയും ഭയക്കുന്നില്ലയെന്ന്‍ വ്യക്തമാക്കിയ ഉദ്ധവ് കളവ് ഹിന്ദുത്വത്തിന്‍റെ ഭാഗമല്ലയെന്നും ആവശ്യമുള്ളപ്പോള്‍ കെട്ടിപ്പിടിക്കുകയും ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന നയമാണ് ബിജെപിയുടേതെന്നും ശിവസേനയെ അകറ്റിനിര്‍ത്താനാണ് ബിജെപി ശ്രമിച്ചതെന്നും ആരോപിച്ചു.  


മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം ത്രികക്ഷി എംഎല്‍എമാര്‍ ഏകകണ്‌ഠേനയാണ് ഇന്നലെ പാസാക്കിയത്.


നാളെയാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ. ഇന്ന് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും.


Also read: മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും