ന്യൂഡല്‍ഹി: ഇനി വിദേശനിർമ്മിത മൊബൈല്‍ ഫോണുകള്‍ കൈ പൊള്ളിക്കും. ഇത്തരം മൊബൈലുകള്‍ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് മൂലമാണ് ഈ വില വര്‍ധനവ്. കൂടാതെ ടെലിവിഷനും വില വര്‍ധിക്കും 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവില്‍ വിദേശനിർമ്മിത മൊബൈല്‍ ഫോണുകള്‍ക്കുള്ള ഇറക്കുമതി തീരുവ 15 ശതമാനമാണ്. ഇത് 20 ശതമാനം ആയി വര്‍ധിപ്പിക്കാനാണ് ബജറ്റ് നിര്‍ദേശം. ടെലിവിഷന്‍ ഘടക ഉല്‍പ്പനങ്ങളുടെ തീരുവയും 15 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 


മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകളുടെ വിലയില്‍ നാലു മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു.