കുട്ടികള്‍ വീണ്ടും സ്കൂളിലേക്ക്, വിവാഹ ചടങ്ങുകളില്‍ 100 പേരാകാം: Unlock 4.0 ഇളവുകള്‍
ഒന്‍പത് മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികളും 50% അധ്യാപക-അനധ്യാപകര്‍ക്ക് സ്കൂളിലെത്താം.
ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ട (Unlock 4.0) ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പൊതുചടങ്ങുകളില്‍ ഇതോടെ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാനാകും. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് അനുമതി. മാസ്ക്, സാമൂഹിക അകലം, തെര്‍മ്മല്‍ സ്ക്കാനിംഗ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. വിവാഹ ചടങ്ങുകള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും 100 പേരെ പങ്കെടുപ്പിക്കാവുന്നതാണ്.
രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി
ഒന്‍പത് മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികളും 50% അധ്യാപക-അനധ്യാപകര്‍ക്ക് സ്കൂളിലെത്താം. എന്നാല്‍, കണ്ടയ്ന്‍മെന്‍റ് സോണിലുള്ള സ്കൂളികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇന്ന് മുതല്‍ ഭാഗികമായി സ്കൂളുകള്‍ തുറക്കുമെന്ന നിലപാടിലാണ് പല സംസ്ഥാനങ്ങളും. കേരള(Kerala)ത്തില്‍ അതേസമയം സ്കൂളുകള്‍ അടഞ്ഞുതന്നെ കിടക്കും. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും.
ഒന്നാം ഘട്ട 'അണ്‍ലോക്ക്' നാളെ മുതല്‍; ബീച്ചുകളും പാര്‍ക്കുകളും തുറക്കും...
കേരളത്തിനു പുറമേ ഡല്‍ഹി (New Delhi), ഉത്തര്‍പ്രദേശ്, ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളും സ്കൂളുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന നിലപാടിലാണ്. അതേസമയം, ആന്ധ്ര, ആസം, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. എന്നാല്‍, സിനിമാ തീയറ്ററുകള്‍, നീന്തല്‍ കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവ തുറക്കില്ല.
75 ദിവസം, കോമയില്‍ നിന്ന് ജീവിതത്തിലേക്ക്; മത്സ്യവ്യാപാരിയുടെ COVID 19 അതിജീവനം
അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്‍റീന്‍ ഇളവുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. നിലവില്‍ 14 ദിവസമാണ് ക്വാറന്‍റീന്‍ കാലാവധി. ഇത് ഏഴായി കുറയ്ക്കണമെന്നാണ് നിര്‍ദേശം അശാസ്ത്രീയമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ക്വാറന്‍റീന്‍ 7 ദിവസമാക്കിയാല്‍ COVID 19 പരിശോധന നിര്‍ബന്ധമാക്കും. അത് പ്രയോഗികമല്ലാത്തതിനാല്‍ 10 ദിവസം ക്വാറന്‍റീന്‍ എന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.