രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

  കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങളും വളരെ ശ്രദ്ധിക്കണമെന്നും പറഞ്ഞു. 

Updated: Jun 30, 2020, 05:25 PM IST
രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

ന്യുഡൽഹി:  കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങളും വളരെ ശ്രദ്ധിക്കണമെന്നും പറഞ്ഞു. 

രാജ്യത്ത് lock down എറപ്പെടുത്തിയത് ഉചിതമായ സമയത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.   ലോക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. 

Also read: ഭീഷണി സന്ദേശത്തെ തുടർന്ന് മുംബൈ താജ് ഹോട്ടലിന്റെ സുരക്ഷ ശക്തമാക്കി 

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ രാജ്യത്തെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും കൊറോണ വ്യാപനം തടയുന്നതിന് ഉചിതമായ സമയത്ത് നാം എടുത്ത തീരുമാനങ്ങളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും വളരെ ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.  മാത്രമല്ല lock down സമയത്ത് ജനങ്ങൾ പ്രതിരോധ പ്രവർത്തകരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

പക്ഷേ, രാജ്യത്ത് അണ്‍ലോക്ക് ഒന്നാം ഘട്ടം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ജനങ്ങൾ വ്യാപകമായി പുറത്തിറങ്ങാനും സാമൂഹികമായി ഇടപഴകാനും ആരംഭിച്ചു. മുന്‍പ് മാസ്‌ക് ഉപയോഗിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ നാം അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ദിവസം നിരവധി തവണ നാം കൈകള്‍ കഴുകിയിരുന്നു.  എന്നാൽ ഇപ്പോൾ ജനങ്ങൾ ഇതിലൊന്നും തീരെ ശ്രദ്ധകൊടുക്കുന്നില്ലയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അതുകൊണ്ടുതന്നെ ഇനിയുള്ള സമയം ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും കണ്ടെയ്ന്‍മെന്റ് സോണുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  കൂടാതെ ആരെങ്കിലും കോറോണ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ അതിന് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.