2022 മെയ് 17 മുതൽ 21 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രാതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.
സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും ഉത്തരവ് കൃത്യമായി പാലിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ അംഗം ബി.ബബിത നിർദേശം നൽകി
സിൽവർലൈൻപദ്ധതിയുടെ സര്‍വേയുടെ ഭാഗമായി അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തിരുത്തൽ നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായി തീർന്നത്.
ദില്ലിയിലും പഞ്ചാബിലും നിലനിന്നിരുന്നതിന് സമാനമായ ഒരു സാഹചര്യമല്ല കേരളത്തില്‍ ഇന്നുള്ളത് എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ എന്ത് തരം രാഷ്ട്രീയ മുദ്രാവാക്യം ആയിരിക്കും കെജ്രിവാള്‍ മുന്നോട്ട് വയ്ക്കുക എന്നതും കാത്തിരുന്ന് കാണണം
മുല്ലപ്പൂവിന്റെ വില കുത്തനെ ഉയർന്നു . തമിഴ്നട്ടിലും കേരളത്തിലും വിവാഹങ്ങൾ കൂടിയ സാഹചര്യത്തിലാണ് വില ഉയർന്നത് . കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂവിന് ശനിയാഴ്ച വില 1000രൂപയിലെത്തി . ഇനിയും വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത് .
കേരളാ- ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.