ന്യൂ​ഡ​ല്‍​ഹി: ഉന്നാവോ കേസില്‍ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. കേസ് നിരീക്ഷിച്ച കോടതി 7 ദിവസത്തിനകം സിബിഐ കേസന്വേഷണം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീംകോടതിയുടെ നിര്‍ദ്ദേശം വന്നതോടെ ഉന്നാവോ പീഡനം, ഉന്നാവോ അപകടം ഈ രണ്ട് കേസുകളിന്‍മേല്‍ 7 ദിവസത്തിനകം സിബിഐയ്ക്ക് അന്വേഷണം പൂര്‍ത്തിയാക്കണം.


അതുകൂടാതെ, കുല്‍ദീപ് സിംഗ് സെന്‍ഗറുമായി ബന്ധപ്പെട്ട 5 പീഡന കേസുകള്‍ ഡല്‍ഹിയിലേയ്ക്കു മാറ്റാനും തീരുമാനമായി.


ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വീണ്ടും ചേരും. കുല്‍ദീപ് സിംഗ് സെന്‍ഗറുമായി ബന്ധപ്പെട്ട 5 പീഡന കേസുകള്‍ ഡല്‍ഹിയിലേയ്ക്കു മാറ്റുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കോടതി പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട് കൂടാതെ, പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും മികച്ച വൈദ്യസഹായം ഉറപ്പുനല്‍കുന്നതിനുള്ള ഉത്തരവും കോടതി ഇന്ന് പുറപ്പെടുവിക്കും.


സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യു​ടെ അ​ഭ്യ​ര്‍​ഥ​നകള്‍ നിരസിച്ചായിരുന്നു ഇന്ന് സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍. കേസന്വേഷണത്തിന് എത്ര ദിവസം വേണമെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ഒരു മാസം എന്നായിരുന്നു തു​ഷാ​ര്‍ മേ​ത്ത​യുടെ മറുപടി. എന്നാല്‍ 7 ദിവസത്തിനകം അന്വേഷിക്കാനായിരുന്നു ചീഫ്ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്.


കൂടാതെ, പെണ്‍കുട്ടിയ്ക്ക് മികച്ച വൈദ്യസഹായം ലഭ്യമാക്കുന്നതിനും കോടതി ശ്രദ്ധ കാട്ടിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി അനേഷിച്ച കോടതി എയിംസില്‍ ചികിത്സാ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു. കൂടാതെ, ഈ വിഷയത്തില്‍കോടതി ഇന്ന് തന്നെ തീരുമാനം കൈക്കൊള്ളും. 


രാവിലെ ചേര്‍ന്ന കോടതി, കേസിന്‍റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട സിബിഐ ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയെ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കേ​സ് അ​ടു​ത്ത ദി​വസ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യു​ടെ അ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.
 
പെ​ണ്‍​കു​ട്ടി സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ന്നാ​വോ​യി​ലേ​ക്കു പോ​യ​തി​നാ​ല്‍ കേ​സ് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു തു​ഷാ​ര്‍ മേ​ത്ത​യു​ടെ അ​ഭ്യ​ര്‍​ഥ​ന. എ​ന്നാ​ല്‍ കേ​സ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു. സി​ബി​ഐ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ള്‍ കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി കേ​സി​ന്‍റെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും അ​റി​യി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. തു​റ​ന്ന കോ​ട​തി​യി​ലോ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ചേം​ബ​റി​ലോ ഹാ​ജ​രാ​കാ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.


അതേസമയം, ഉന്നാവോ കേ​സി​ല്‍ ഗു​രു​ത​ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും പോ​സ്കോ ​നി​യ​മ​പ്ര​കാ​രം കേ​സ് ഉ​ട​ന്‍ ത​ന്നെ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്ക​ണ​മെ​ന്ന് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ വി. ​ഗി​രി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സുപ്രീംകോടതി കേ​സ് ഇന്ന് പരിഗണിച്ചത്. 
കേ​സി​ല്‍ ഗു​രു​ത​ര​മാ​യ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അ​ഭി​ഭാ​ഷ​ക​ന്‍ വി. ​ഗി​രി ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.