ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച ഉന്നാവോ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടാതെ, പെണ്‍കുട്ടിയെ വാര്‍ഡിലേയ്ക്ക് മാറ്റിയതായും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.  


അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.


കഴിഞ്ഞ ജൂലൈ 28നായിരുന്നു സംശയാസ്പദമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയും ബന്ധുക്കലും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.


വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നിന്നും എയിംസില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ അഭിഭാഷകനും എയിംസില്‍ ചികിത്സയിലാണ്. ഒരു മാസത്തെ ചികിത്സകള്‍ക്കു ശേഷമാണ് പെണ്‍കുട്ടി അപകടനില തരണംചെയ്തത്. 


അതേസമയം, കേസില്‍ സിബിഐ ഇതുവരെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ മൊഴി രേഖപ്പെടുത്തൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 


ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നാലെ പെണ്‍കുട്ടിക്ക് നേരെ അതിക്രമങ്ങളുടെ നീണ്ട നിര തന്നെയായിരുന്നു. പിതാവ് പൊലീസ് കസ്റ്റഡിയില്‍ പീഡനത്തെതുടര്‍ന്ന് മരണപ്പെട്ടു.
കള്ളക്കേസില്‍ പിതൃ സഹോദരന്‍ ജയിലിലായി. വാഹനാപകടത്തില്‍ ബന്ധുക്കളുടെ മരണം.. അതിക്രമങ്ങള്‍  തുടരുകയാണ്...


അവസാനമാണ് പെണ്‍കുട്ടിക്ക് നേരെ വാഹനാപകടം ഉണ്ടായത്. ഇടിച്ച ട്രക്കിന് നമ്പര്‍പ്ലേറ്റില്ലാത്തതും മനഃപൂര്‍വ്വമായ അപകടമാണെന്ന് സംശയം ഉടലെടുത്തു. ദൃക്‌സാക്ഷികളുടെ മൊഴികള്‍ കൂടി സംശയം ബലപ്പെടുത്തുകയായിരുന്നു.