‌Fire Accident: തീപിടിത്തമുണ്ടായപ്പോൾ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്ന് ആരോപണം; ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ചു

തീപിടിത്തം ഉണ്ടായ സമയത്ത് സൂരജിനെ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്നും ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ബന്ധുക്കൾ.  

Written by - Zee Malayalam News Desk | Last Updated : Sep 19, 2024, 07:47 PM IST
  • മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടായത്.
  • കഴിഞ്ഞ 19 ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഐസിയുവിൽ ചികിത്സയിലായിരുന്നു സൂരജ്.
‌Fire Accident: തീപിടിത്തമുണ്ടായപ്പോൾ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്ന് ആരോപണം; ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടായത്. കഴിഞ്ഞ 19 ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഐസിയുവിൽ ചികിത്സയിലായിരുന്നു സൂരജ്. എക്മോ സപ്പോർട്ടിലാണ് സൂരജിന്റെ ജീവൻ നിലനിർത്തിയിരുന്നത്. തീപിടിത്തമുണ്ടായപ്പോൾ സൂരജിനെ ഐസിയുവിൽ നിന്ന് മാറ്റി രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ പറഞ്ഞു.

Road Accident: കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

പത്തനംതിട്ട: എം.സി. റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇതിൽ 2 പേരുടെ നില ​ഗുരുതരമാണ്. ഉച്ചയോടെ  അടൂർ വടക്കടത്തുകാവിൽ വച്ചാണ് അപകടമുണ്ടായത്. ഫർണീച്ചറുമായി പോയ പിക്ക് അപ്പ് കെഎസ് ആർടിസിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി വിജയൻ, സഹായി അഞ്ചൽ സ്വദേശി അജയൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന മറ്റ് 7 പേർക്കും പരിക്കേറ്റു. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News