എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ  ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധ൦, ഉറപ്പ് നല്‍കി   UP CM യോഗി ആദിത്യനാഥ്


COMMERCIAL BREAK
SCROLL TO CONTINUE READING

Lucknow: സ്​ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഉത്തര്‍  പ്രദേശ്‌  (Uttar Pradesh) സര്‍ക്കാര്‍ നിലകൊള്ളുന്നത് എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) ...


'സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, സംസ്ഥാനത്ത് സ്ത്രീകളെ ആക്രമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നവരുടെ നാശം പോലും ഉറപ്പായിരിക്കും', ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്തിയുടെ  പ്രതികരണം.


ഹാത്രാസില്‍ 19 കാരിയായ ദളിത്  (Dalit)പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് നല്‍കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റ്.


ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതും എന്നെന്നും എല്ലാവരും ഓര്‍ത്തിരിക്കുന്ന തരത്തിലുമുള്ള ശിക്ഷയാകും അവരെ കാത്തിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത് ഞങ്ങളുടെ പ്രതിജ്ഞയും വാഗ്ദാനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.


സെപ്റ്റംബര്‍ 14ന് ഹാത്രാസില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു 11 കാരിയായ പെണ്‍കുട്ടിയും പീഡനത്തിനിരയായിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന് വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്‍റെ  പ്രതികരണം.


Also read: ദേശീയ നേതാവിനെ ആക്രമിച്ചതിലൂടെ ജനാധിപത്യത്തെയാണ് അവര്‍ ആക്രമിച്ചത്, BJPക്കെതിരെ Shivsena


ഹാത്രാസ്​ സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ 'യു.പി സര്‍ക്കാര്‍ നാണക്കേട്​', 'പെണ്‍കുട്ടികളെ കത്തിക്കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രാജ്യവ്യാപകമായി ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെ ദഹിപ്പിച്ച  യു.പി പോലീസി​ന്‍റെ നടപടിക്കെതിരെയും രാഷ്​ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും ഹാത്രാസിലേക്ക്​ എത്തുന്നതില്‍നിന്നും   ടാഹ്ടുക്കുന്ന  നടപടിക്കെതിരെയും രൂക്ഷവിമര്‍ശനമാണ്​ ഉയരുന്നത്​.