Derogatory remarks against Smriti Irani: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം, പ്രൊഫസര്‍ കസ്റ്റഡിയില്‍
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ കോളേജ് പ്രൊഫസര്‍ ജയിലില്‍....
Lucknow: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ കോളേജ് പ്രൊഫസര്‍ ജയിലില്‍....
BJP മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ (Smriti Irani) SRK കോളജ് ചരിത്രവിഭാഗം തലവനായ ഷഹര്യാര്‍ അലിയാണ് (Shahyaar Ali) ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്.
അലിയ്ക്കെതിരെ കഴിഞ്ഞ മാര്‍ച്ചിലാണ് ഫിറോസാബാദ് പോലീസ് (Uttar Pradesh Police) കേസ് എടുത്തത്. സംഭവത്തെ ത്തുടര്‍ന്ന് ഇയാളെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ചൊവ്വാഴ്ചയാണ് ഇയാള്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിനു മുന്‍പാകെ കീഴടങ്ങിയത്. കോടതിക്ക് മുന്‍പാകെ ഇടക്കാല ജാമ്യാപേക്ഷയും ഇയാള്‍ നല്‍കിയിരുന്നു. എന്നാല്‍, ജാമ്യാപേക്ഷ തള്ളിയ കോടതി ഇയാളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ഇയാള്‍ ഈ മാസം ആദ്യം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നിരാശയായിരുന്നു ഫലം.
കഴിഞ്ഞ മേയ് മാസത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഫലം കണ്ടില്ല.
തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ഷഹര്യാര്‍ അലി കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍, പ്രൊഫസറുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നതിന് തെളിവില്ലെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് ജെ ജെ മുനീര്‍ നിരീക്ഷിച്ചിരുന്നു.
സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും കൈവിട്ട സാഹചര്യത്തിലാണ് പ്രൊഫസര്‍ കീഴടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...