രാഹുല്‍ അരാജകത്വ ശക്തികളെ പിന്തുണയ്ക്കുന്നു, ആരോപണവുമായി സ്മൃതി ഇറാനി

കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി  കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 01:13 AM IST
  • റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കര്‍ഷക സംഘര്‍ഷത്തെ പിന്തുണച്ചതിലൂടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു.
  • "രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുക മാത്രമല്ല രാഹുലിന്‍റെ ഉദ്ദേശം. ത്രിവര്‍ണ്ണ പതാക സംസ്‌കാരത്തെ കൂടിയാണ് രാഹുല്‍ അപമാനിക്കുന്നത്. ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ അരാജകത്വ ശക്തികളെ പിന്തുണയ്ക്കുകയാണ് അയാള്‍", സ്മൃതി പറഞ്ഞു.
രാഹുല്‍ അരാജകത്വ ശക്തികളെ പിന്തുണയ്ക്കുന്നു, ആരോപണവുമായി  സ്മൃതി ഇറാനി

New Delhi: കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി  കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കര്‍ഷക സംഘര്‍ഷത്തെ പിന്തുണച്ചതിലൂടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ്  രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതെന്ന്  സ്മൃതി ഇറാനി  (Smriti Irani) ആരോപിച്ചു.

"രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുക മാത്രമല്ല രാഹുലിന്‍റെ ഉദ്ദേശം. ത്രിവര്‍ണ്ണ പതാക സംസ്‌കാരത്തെ കൂടിയാണ് രാഹുല്‍ അപമാനിക്കുന്നത്. ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ അരാജകത്വ ശക്തികളെ പിന്തുണയ്ക്കുകയാണ് അയാള്‍",  സ്മൃതി പറഞ്ഞു.

കര്‍ഷക സമരത്ത പിന്തുണച്ച് രാഹുല്‍  (Rahul Gandhi)  പരസ്യപ്രസ്താവന നടത്തിയതിന്‍റെ  പശ്ചാത്തലത്തിലാണ് സ്മൃതിയുടെ പരാമര്‍ശം. 

ജനാധിപത്യമാണ് കര്‍ഷകര്‍ മുന്നോട്ടുവെയ്ക്കുന്നതെന്നും അവരോടൊപ്പമാണ് താനെന്നുമായിരുന്നു രാഹുലിന്‍റെ പ്രസ്താവന.

Also read: Tractor rally : UP police ശശിതരൂരിനും മാധ്യമ പ്രവർത്തകർക്കെതിരെയും കേസ്സെടുത്തു

റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍  നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഡല്‍ഹിയിലുണ്ടായ  സംഘര്‍ഷത്തില്‍  കര്‍ഷക നേതാക്കളെ പ്രതിയാക്കി ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്.

 

Trending News