കെന്നത്ത് ജസ്റ്റർ ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതി
ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതിയായി കെന്നത്ത് ജസ്റ്ററിനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രപ് പ്രഖ്യാപിച്ചു. സാമ്പത്തികവിദഗ്ധനാണ് കെന്നത്ത്. ജൂൺ വരെ ട്രംപിന്റെ അന്താരാഷ്ട്ര സാമ്പത്തികകാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്റും ദേശീയ സാമ്പത്തിക കൗൺസലിന്റെ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു കെന്നത്ത്.
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതിയായി കെന്നത്ത് ജസ്റ്ററിനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രപ് പ്രഖ്യാപിച്ചു. സാമ്പത്തികവിദഗ്ധനാണ് കെന്നത്ത്. ജൂൺ വരെ ട്രംപിന്റെ അന്താരാഷ്ട്ര സാമ്പത്തികകാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്റും ദേശീയ സാമ്പത്തിക കൗൺസലിന്റെ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു കെന്നത്ത്.
2001 മുതൽ 2005 വരെ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ വാണിജ്യകാര്യങ്ങളുടെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.
കെന്നത്ത് ജസ്റ്റർ അമേരിക്കയുടെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയാകുമെന്ന് കഴിഞ്ഞ ജൂണില്‍ വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ 62-മത് യുഎസ് സ്ഥാനപതിയായിരിക്കും ജസ്റ്റര്‍. കഴിഞ്ഞ ജനുവരി 20 മുതല്‍ ഇന്ത്യയിലെ യുഎസ് സ്ഥാനപതിയുടെ പദവി ഒഴിഞ്ഞുകിടക്കുകയാണ്.