Pfizer Vaccine ഇന്ത്യയിൽ ഇപ്പോൾ കണ്ട വരുന്ന കോവിഡ് വകദേഭത്തെയും പ്രതിരോധിക്കുമെന്ന് നിർമ്മാതാക്കൾ
12 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരിലും ഈ വാക്‌സിൻ എടുക്കാം എന്നുള്ളതും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാക്‌സിൻ നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
New Delhi: ഇന്ത്യയിൽ ഇപ്പോൾ കണ്ട വരുന്ന കോവിഡ് വകഭേദത്തിനെതിരെയും (Covid Variant) ഫൈസർ വാക്‌സിൻ വളരെയധികം ഫലപ്രദമാണെന്ന് നിർമാതാക്കൾ കേന്ദ്ര സർക്കാരിനോട് പറഞ്ഞു. മാറ്റം വന്ന കോവിഡ് വകഭേദമാണ് ഇന്ത്യയിൽ ഉണ്ടായ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് വിശ്വസിക്കുന്നത്. ബുധനാഴ്ചയാണ് വാക്‌സിൻ നിർമ്മാതാക്കൾ ഈ വിവരം സർക്കാരിനെ അറിയിച്ചത്.
അത് മാത്രമല്ല 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരിലും ഈ വാക്‌സിൻ (Vaccine) എടുക്കാം എന്നുള്ളതും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാക്‌സിൻ നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. 2 മുതൽ 8 ഡിഗ്രി സെല്ഷ്യസ്സ് വരെ താപനിലയിൽ 1 മാസം വരെ സൂക്ഷിക്കാനാകുമെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.
ഒക്ടോബറിനുള്ളിൽ 5 കോടി വാക്‌സിൻ ഡോസുകൾ ഇന്ത്യയിൽ (India) എത്തിക്കാനുള്ള അടിയന്തര അനുമതി ലഭിക്കാൻ കേന്ദ്ര സർക്കാരുമായി സംസരിച്ച് കൊണ്ടിരിക്കുകയാണ് ഫൈസർ വാക്‌സിൻറെ നിർമ്മാതാക്കൾ. എന്നാൽ ഇപ്പോൾ നിലവിലുള്ള ചില വ്യവസ്ഥകളിൽ ഇളവ് കൊടുത്താൽ മാത്രമേ ഫൈസർ വാക്‌സിൻ ഇന്ത്യയിൽ എത്തിക്കുകയുള്ളു.
ഈ വ്യവസ്ഥകളിൽ വാക്‌സിൻ ഉപയോഗിക്കുന്നത് മൂലം രൂക്ഷമായ പാർശ്വഫലങ്ങൾ ഉണ്ടകാതിരിക്കാനുള്ള സുരക്ഷയും, നഷ്ടപരിഹാരം എന്നിവ ഉൾപ്പെടും. ഇത് സംബന്ധിച്ച് കഴിഞ്ഞ ചില ആഴ്ചകളിലായി നിരവധി മീറ്റിങ്ങുകൾ ഫൈസർ ഫർമാ കമ്പനിയും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയിരുന്നു.
Pfizer-BioNTech കോവിഡ് വാക്‌സിൻ കൊറോണ വൈറസിനെതിരെ 95 ശതമാനത്തിന് മേൽ സുരക്ഷ ഉറപ്പാക്കുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. എന്നാൽ ഒരു ഡോസ് വാക്‌സിൻ മാത്രം എടുത്താൽ ഈ ശതമാനം വളരെയധികം കുറയുമെന്നും പഠനം പറയുന്നുണ്ട്. ഇസ്രേയൽ പൊതുആരോഗ്യ കണക്കുകൾ അനുസരിച്ച് പ്രായമായവരിലും ഈ വാക്‌സിൻ ഫലപ്രദമാണ്.
ALSO READ: Shocking!! Covid Vaccine നല്‍കിയതില്‍ ഗുരുതര വീഴ്ച, 20 പേര്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചു
ഇസ്രായേലിൽ (Israel) ഇതുവരെ 5 മില്യൺ ആളുകളാണ് 2 ഡോസ് ഫൈസർ - ബയോഎൻടേക് വാക്‌സിൻ സ്വീകരിച്ചത്. ഇതോട് കൂടി രാജ്യത്തെ മുഴുവൻ വയോധികരും 70 ശതമാനം പ്രായപൂർത്തിയായവരും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു. ലാൻസർ മെഡിക്കൽ ജേർണൽ പുറത്തിറക്കിയ പുതിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ പ്രസിദ്ധികരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...