New Delhi: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായിരിയ്ക്കുന്ന സാഹചര്യത്തില്‍ Covid Vaccination ഊര്‍ജിതപ്പെടുത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി കോവിഡിനെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈയവസരത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതായത്, കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുത് എന്നാണ് കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പെടുന്നതിനാല്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഇത് ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച പലരും തങ്ങളുടെ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് .
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വാക്സിന്‍ സ്വീകരിച്ച തീയതി, സമയം, വാക്സിന്‍ നല്‍കിയ ആളുടെ പേര്, വാക്സിന്‍ സ്വീകരിച്ച സെന്‍റര്‍ , രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്‍റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ഏറെ personal details അടങ്ങുന്നതാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് , അതിനാലാണ് Vaccination Certificate സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്നത്.
കോവിഡ് വാക്സിന്‍ ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണല്‍സര്‍ട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...