ചെന്നൈ: വർധാ ചുഴലിക്കാറ്റിൽ മരിച്ചവരിൽ രണ്ട്​ മലയാളി വിദ്യാർഥികളും. തൃശൂർ സ്വദേശികളായ ഗോകുൽ, ശ്രീഹരി എന്നിവരാണ്​ മരിച്ചത്​.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഉച്ച തിരിഞ്ഞ്‌ മൂന്നു മണിയോടെയാണ് തമിഴ്‌നാട്ടില്‍ വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ചെന്നൈ ഉൾപ്പെടെ തമിഴ്നാടി​ന്‍റെ വടക്കൻ ജില്ലകളിൽ കനത്ത നാശം വിതച്ച ചുഴലിക്കാറ്റിൽ നാല്​ സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഏഴുപേരാണ്​ മരിച്ചത്​.


ശക്തി കുറഞ്ഞ വര്‍ധാ ചുഴലിക്കാറ്റ് ഇന്ന്‍ കര്‍ണാടകയില്‍ പ്രവേശിച്ചു. മനികൂരില്‍ 50-60 കിലോമീറ്റര്‍ വേഗത്തിലാണ് കട്ട ഇപ്പോള്‍ വീശുന്നത്. നാളെ ദക്ഷിണ ഗോവയിലൂടെ അറബി കടലിലേക്ക് കടന്നുപോകുമെന്നുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.


ഇതിനെ തുടർന്ന് കർണാടക, ഗോവ സർക്കാരുകൾ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കാനുള്ള മുൻകരുതൽ നടപടികൾ എടുത്ത്​ തുടങ്ങി. സംസ്ഥാനങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകുകയും മത്സ്യബന്ധന തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിക്കുകയും ചെയ്​തിട്ടുണ്ട്​.