New Delhi: കാര്‍ഷിക ബില്ലു(Farm Bill)മായി ബന്ധപ്പെട്ട് ഇന്നലെ രാജ്യസഭയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്നലെ രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളാണെന്നും അംഗങ്ങള്‍ ആത്മവിമര്‍ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹര്‍സിമ്രത് കൗറിന്‍റെ രാജി പഞ്ചാബിലെ കര്‍ഷകരെ പറ്റിക്കാനുള്ള വെറും നാടകം... ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്


തൃണമൂല്‍ എംപി ഡെറക് ഒബ്രയന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ഉപരാഷ്ട്രപതിയുടെ താക്കീത്. സഭയില്‍ ഇന്നലെ നടന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞ വെങ്കയ്യ നായിഡു (Venkaiah Naidu) രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശിനെതിരെ കൊണ്ടുവന്ന പ്രമേയം ചട്ടപ്രകാരം അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു. 


ഫാം സെക്ടര്‍ ബില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു


ഇതേതുടര്‍ന്ന്, കേരളത്തില്‍ നിന്നുള്ള എളമരം കരിം (Elamaram Kareem) അടക്കം 8 എംപിമാരെ സസ്പെന്‍ഡ് ചെയ്തു. ഈ സമ്മേളന കാലാവധി കഴിയുന്നത് വരെയാണ് സസ്പെന്‍ഷന്‍.  ഇവര്‍ പുറത്ത് പോകണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടെങ്കിലും സസ്പെന്‍ഡ് ചെയ്ത എംപിമാര്‍ അത് വിസമ്മതിച്ചു. ഇതോടെ, രാജ്യസഭ നിര്‍ത്തിവച്ചു.


മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക; പിറന്നാൾ സമ്മാനം അതാവട്ടെ: PM Modi


കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജു സതാവ്, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍, എളമരം കരീം എന്നീ എട്ട് എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.