കലാപം രൂക്ഷം; ശ്രീലങ്കൻ എം പി ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു; 200 ഓളം പേർക്ക് പരിക്ക്
കലാപത്തിൽപ്പെട്ട് ഇതുവരെ 5 പേർ കൊല്ലപ്പെട്ടതായാണ് വിവരം
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്ക ഇപ്പോൾ യുദ്ധക്കളമാവുന്നു. സർക്കാരിനെതിരെ ജനങ്ങൾ കലാപത്തിലേക്ക് നീങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി. കലാപത്തിൽപ്പെട്ട് ഇതുവരെ 5 പേർ കൊല്ലപ്പെട്ടതായാണ് വിവരം. പ്രധാന പാതകളെല്ലാം പിടിച്ചെടുത്ത് പ്രതിഷേധക്കാർ സർക്കാർ അനുകൂലികളെ ആക്രമിക്കുകയാണെന്നും റിപ്പോർട്ട് ഉണ്ട്.
ശ്രീലങ്കൻ എം പി ഉൾപ്പെടെ അഞ്ച് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 200 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. രജപക്സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ തകർത്തു. രാജ്യമാകെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. തലസ്ഥാനത്ത് കൂടുതൽ സൈന്യത്തെ ഇറക്കിയെന്നും റിപ്പോർട്ട് ഉണ്ട്.
രാജിവെച്ച മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടേയും കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റേയും വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ഹമ്പൻ തോട്ടയിലെ ഡിആർ രജപക്സെ സ്മാരകം തകർത്തു. കൂടാതെ രജപക്സെ അനുയായി ജോൺസൺ ഫെർമാണ്ടോയുടെ വീടിന് തീയിടുകയും 12 ലേറെ വാഹനങ്ങൾ കത്തിക്കുകയും ചെയ്തെന്നും റിപ്പോർട്ട് ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...