Viral Video: മൃ​​ഗങ്ങളുടേതടക്കം നിരവധി വ്യത്യസ്തങ്ങളായ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ദിവസേന പ്രചരിക്കുന്നത്. ചിലത് മുൻപ് കണ്ടിട്ടും കേട്ടിട്ടും ഉള്ളതായിരിക്കും. എന്നാൽ മറ്റു ചിലത് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമൊക്കെയായിരിക്കും. മൃ​ഗങ്ങളുടെ വീഡിയോയ്ക്ക് ആണ് പൊതുവെ കാഴ്ചക്കാർ കൂടുതലുള്ളത്. വന്യമൃ​ഗങ്ങളായാലും വീട്ടിൽ വളർത്തുന്നവയായാലും അവയുടെ വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രത്യേകിച്ച് വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടികളുടെയും മറ്റും വീഡിയോകൾക്ക് പ്രിയം ഏറെയാണ്. ഇവയുടെ പ്രവൃത്തികൾ കൊതുകം കാഴ്ചക്കാരിൽ നിറയ്ക്കുന്നു. വളരെ വേ​ഗത്തിൽ ഇവയൊക്കെ വൈറലാകാറുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ഇതാ അത്തരത്തിലൊരു രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. ഒരു നായ്ക്കുട്ടിയുടെയും കോഴിക്കുഞ്ഞിന്റെയും സൗഹൃദമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വീഡിയോ ഇതിനോടകം തന്നെ ഒരു മില്യണിൽ ആളുകൾ കണ്ടുകഴിഞ്ഞു. നായ്ക്കുട്ടിയുടെയും കോഴിക്കുഞ്ഞിന്റെയും സൗഹൃദത്തെ പ്രശംസിച്ചും അത്തരത്തിലുള്ള മറ്റ് നിരവധി വീഡിയോകളും പങ്കുവെച്ചുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. 



Also Read: Tractor viral video: ഓവർ ലോഡുമായി ട്രാക്ടർ ഡ്രൈവറുടെ സാഹസിക യാത്ര: വീഡിയോ വൈറൽ


 


നായ്ക്കുട്ടി ഉറങ്ങി വീഴുന്നതാണ് വീഡിയോയിൽ കാണുന്നത്. ഈ നായ്ക്കുട്ടിയുടെ അരികിലായി നിൽക്കുകയാണ് കോഴിക്കുഞ്ഞ്. തന്റെ സുഹൃത്ത് ഉറങ്ങിവീഴാതിരിക്കാൻ നായ്ക്കുട്ടിയെ താങ്ങി നിർത്തുകയാണ് കോഴിക്കുഞ്ഞ്. തന്നേലും ഭാരമുള്ള സുഹൃത്തിനെ താങ്ങി നിർത്താൻ ശ്രമിക്കുന്ന കോഴിക്കുഞ്ഞിന്റെ പ്രവർത്തിയെ ഇന്റനെറ്റ് ലോകം പ്രശംസിക്കുകയാണ്. Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 3.8 മില്യൺ ആളുകൾ ഈ ട്വീറ്റ് കണ്ടു. നിരവധി ലൈക്കും കമന്റും റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട് വീഡിയോയ്ക്ക്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.