സമൂഹ മാധ്യമങ്ങളിൽ പല തരത്തിലുള്ള വീഡിയോകളാണ് ദിവസേന പ്രചരിക്കുന്നത്. അവയിൽ ചിലതെല്ലാം വൈറലാകാറുമുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിലൊരു വ്യത്യസ്തമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.
അത്യന്തം അപകടകരമായ രീതിയിൽ ട്രാക്ടർ ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ ഇതിനോടകം തന്നെ രണ്ടേമുക്കാൽ ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഡ്രൈവറുടെ സാഹസികതയെ വിമർശിച്ചും പ്രശംസിച്ചുമുള്ള കമൻറുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. സ്വന്തം ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനും സ്വപ്നങ്ങൾ സഫലമാക്കാനും ഏതറ്റം വരെയും പോകാനും കഷ്ടപ്പെടാനും തയ്യാറായ മനുഷ്യൻ എന്നാണ് ചിലയാളുകൾ ട്രാക്ടർ ഡ്രൈവറെ വിശേഷിപ്പിക്കുന്നത്. എന്നാൽ, സ്വന്തം ജീവനും മറ്റ് ആളുകളുടെ ജീവനും ഒരുപോലെ ഭീഷണിയുണ്ടാക്കുന്ന പ്രവൃത്തിയാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് മറ്റൊരു വിഭാഗത്തിൻറെ വിമർശനം.
Scenes….only in India!!
pic.twitter.com/upFlBDbCtF— Harsh Goenka (@hvgoenka) March 13, 2023
അമിതഭാരവുമായി സഞ്ചരിക്കുന്ന ട്രാക്ടറാണ് വീഡിയോയിലുള്ളത്. നാല് ചക്രങ്ങളുണ്ടെങ്കിലും പിന്നിലെ രണ്ട് ചക്രങ്ങൾ മാത്രമാണ് റോഡിലുള്ളത്. മുന്നിലെ രണ്ട് ചക്രങ്ങളും അമിതഭാരം കാരണം ഉയർന്നു നിൽക്കുന്നത് കാണാം. അത്യന്തം അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന ട്രാക്ടറിൻറെ ദൃശ്യങ്ങൾ മറ്റ് വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മൊബൈൽ ഫോണിൽ പകർത്തുന്നതും വീഡിയോയിലുണ്ട്. ഇത്തരം രംഗങ്ങൾ ഇന്ത്യയിൽ മാത്രം കാണുന്നതാണെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
സിയറ്റ് ടയറുകളാണ് ഉപയോഗിച്ചതെന്ന് തോന്നുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ഉപയോക്താവിൻറെ കമൻറ്. മികച്ച ഒരു സ്റ്റണ്ട് കണ്ട അനുഭൂതിയുണ്ടെന്നും പുത്തൻ കണ്ടുപിടിത്തമാണെന്നും ചിലർ പറയുന്നു. ഇന്ത്യയിൽ ഇത്രയധികം സ്റ്റാർട്ട് അപ്പുകൾ ഉണ്ടാകുന്നതിൽ അത്ഭുതമില്ലെന്നായിരുന്നു മറ്റൊരാളുടെ കമൻറ്. ഈ വീഡിയോയുമായി ബന്ധപ്പെട്ട ട്രോളുകളും മീമുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...