മഹാരാഷ്ട്ര: ഒരു പ്രതികാരത്തിൻറെ കഥയാണ് മഹാരാഷ്ട്രയിലെ ബീഡിൽ നിന്നും പുറത്തു വരുന്നത്. കുരങ്ങൻ കുഞ്ഞിനെ കൊന്നതിന് പ്രതികാരമായി 88 പട്ടിക്കുഞ്ഞുങ്ങളെ വക വരുത്തി കുരങ്ങുകളുടെ സംഘം.


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടിക്കുട്ടികളെ ഒരോന്നായി കടത്തിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇവിടുത്തെ ഗ്രാമീണർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും അതിനിടയിൽ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.


Also Read: Viral Video: ബദ്ധശത്രുക്കളായ മൂർഖന്മാർ മുഖാമുഖം വന്നാൽ..!



ഉയരത്തിലുള്ള മരങ്ങൾ, കെട്ടിടങ്ങൾ എന്നിവടങ്ങളിലേക്ക് നായക്കുട്ടികളെയുമായി പോവുന്ന കുരങ്ങുകൾ അവയെ താഴേക്ക് എറിഞ്ഞായിരുന്നു കൊലപ്പെടുത്തിയതെന്ന് ആളുകൾ പറയുന്നു. നിലവിൽ ഒരു നായക്കുട്ടി പോലും ഇനി ഗ്രാമത്തിൽ ഇല്ലെന്നതാണ് സത്യം.



കുരങ്ങുകളുടെ ഇത്തരമൊരു നടപടിയിൽ ഭയന്ന അവസ്ഥയിലാണ് ഗ്രാമീണർ. ഇവിടെയെത്തുന്ന കുരങ്ങുകൾ ഭൂരിഭാഗവും ഗ്രാമത്തിന് പുറത്ത് നിന്നാണെന്നാണ് ഗ്രാമീണർ പറയുന്നത്. ഗ്യാങ്ങ് വാർ എന്നാണ് സോഷ്യൽ മീഡിയിൽ സംഭവത്തിനെ ആളുകൾ വിശേഷിപ്പിച്ചത്.


Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. ഉടമയെ പിന്നിൽ നിന്ന് കൊത്തി താറാവ്!


എന്നാൽ കൊല്ലപ്പെട്ടത് 88 നായ്ക്കുട്ടികളല്ല പകരം അത് 250-ൽ അധികമാണെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം പ്രതികാരങ്ങൾ സിനിമകളിൽ മാത്രമാണെന്നും ഇതിന് കൃത്യമായ സ്ഥിരീകരണങ്ങളില്ലെന്നും ഒരു വിഭാഗം പറയുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.