Viral Video: പക അത് വീട്ടാനുള്ളതാണ്.. ഉടമയെ പിന്നിൽ നിന്ന് കൊത്തി താറാവ്!

Funny Video: വൈറലാകുന്ന ഈ വീഡിയോയിൽ താറാവിനോട് വേഷം കെട്ട് കാണിച്ച യുവാവിന് പറ്റിയ അമളിയാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  രസകരമായ വീഡിയോ മണിക്കൂറുകൾനുള്ളിൽ നിരവധി പേരാണ് കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നത്.    

Written by - Ajitha Kumari | Last Updated : Dec 15, 2021, 03:10 PM IST
  • താറാവിനോട് വേഷം കെട്ട് കാണിച്ച യുവാവിന് പറ്റിയ അമളിയാണ് വൈറലാകുന്നത്
  • രസകരമായ വീഡിയോകളാൽ നിറഞ്ഞതാണ് സോഷ്യൽ മീഡിയ
  • ഓരോ ദിവസവും ആളുകൾ ധാരാളം വീഡിയോകൾ കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്
Viral Video: പക അത് വീട്ടാനുള്ളതാണ്.. ഉടമയെ പിന്നിൽ നിന്ന് കൊത്തി താറാവ്!

viral video: ദശലക്ഷക്കണക്കിന് രസകരമായ വീഡിയോകളാൽ നിറഞ്ഞതാണ് സോഷ്യൽ മീഡിയ (Social Media) എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇവിടെ  ഓരോ ദിവസവും ആളുകൾ ധാരാളം വീഡിയോകൾ കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.  

എങ്കിലും അതിൽ വളരെ കുറച്ച് വീഡിയോകൾ മാത്രമേ വൈറലാകുന്നുള്ളു (Viral Video) എന്നത് മറ്റൊരു സത്യമാണ്.   അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  വീഡിയോ ഒരു യുവാവും വെളുത്ത ഒരു താറാവുമായി ബന്ധപ്പെട്ട ഒന്നാണ്. 

Also Read: Viral Video: കീരിയും മൂർഖനും നേർക്കുനേർ വന്നാൽ എങ്ങനിരിക്കും, വീഡിയോ കാണാം.!!

താറാവിനോട് വേഷംകെട്ട് കാണിക്കാൻ ചെന്ന യുവാവിന്റെ അവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ശേഷം വീഡിയോയിൽ കാണുന്നത് ചിരി നിർത്താൻ കഴിയാത്ത കാര്യങ്ങളാണ്.  രസകരമായ വീഡിയോ (Viral Video) നിമിഷ നേരം കൊണ്ട് നിരവധി പേർ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Also Read: Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..!

കുറച്ചു നിമിഷം മാത്രമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുറച്ച് താറാവുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്. അപ്പോഴാണ് ഒരു യുവാവ് താറാവുകളെ ശല്യപ്പെടുത്തിക്കൊണ്ട് അതുവഴി കടന്നുപോയത്.  അതിൽ കുപിതയായ ഒരു താറാവ് വെറുതെ വിട്ടില്ല പുറകെപ്പോയി ആഞ്ഞു കൊത്തി.  എന്നിട്ടും കലിപ്പ് തീരാത്ത താറാവ് അയാളെ തലങ്ങും വിലങ്ങും ഓടിച്ചിട്ട് കൊത്തി. വീഡിയോ കാണാം..

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by hepgul5 (@hepgul5)

 

പിന്നെ വീഡിയോയിലുള്ളത് കണ്ടാൽ നമുക്ക് ചിരി നിർത്താൻ കഴിയില്ല.  പക്ഷെ പേടിച്ചുപോയ യുവാവ് ഓടി രക്ഷപെടാൻ  താറാവ് പായുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. 

Also Read: Viral Video: മെട്രോ ട്രെയിനില്‍ സീറ്റിനായി യുവാവ് കണ്ടെത്തിയ വഴി നോക്കൂ... വീഡിയോ വൈറല്‍

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാം പേജ് ആയ hepgul5 ലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോ എവിടെ നിന്നുള്ളതാണെന്നോ എപ്പോൾ എടുത്തതാണെന്നോ ഒരു വ്യക്തതയും ഇല്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News