Viral Video: പാമ്പുകളുടെ  (Snakes) പേര് കേൾക്കുമ്പോൾ തന്നെ ഏവർക്കും ഭയമാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ പെട്ടെന്ന് ഒരു പാമ്പിനെ കണ്ടുമുട്ടിയാൽ, അതും ഒരു കറുത്ത മൂർഖനാണെങ്കിൽ (Black Cobra) എന്തായിരിക്കും അവസ്ഥ? 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വാഭാവികമായും സ്വയരക്ഷക്കായി നിങ്ങൾ എങ്ങോട്ടെങ്കിലും പായും സംശയമില്ല.  ഈ സമയത്ത് സോഷ്യൽ മീഡിയയിൽ (Social Media) ഒരു കരിമൂർഖന്റെ വീഡിയോ വൈറലാകുകയാണ് അതിൽ ഒരാൾ അപകടകാരിയായ ബ്ലാക്ക് നെക്ക് സ്പിറ്റിംഗ് കോബ്രയ്ക്ക് (Black Neck Spitting Cobra) ഗ്ലാസിൽ വെള്ളം നൽകുകയാണ്.  ഈ വീഡിയോ കണ്ടതോടെ ആളുകൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്. 


Also Read: viral video: പാമ്പ് ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ കയ്യിൽ ഒരു ഗ്ലാസ് നിറയെ വെള്ളവും കൊണ്ട് നിൽക്കുന്നത്.   തൊട്ടടുത്ത് ഒരു കറുത്ത മൂർഖനെയും നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടയെല്ലാവരും അമ്പരന്നുപോയി.  മാത്രമല്ല ഈ വീഡിയോ (Viral Video) ചിലർക്ക് വളരെ രസകരമായി തോന്നിയെങ്കിലും മറ്റുചിലർ പറഞ്ഞു ഇതൊരു ഭ്രാന്തൻ ഇടപാടായിപ്പോയെന്ന്. വിഡിയോ കാണാം....


 



Also Read: viral video: വീടിന്റെ വാതിലിൽ മൂർഖൻ, സംഭവിച്ചത് കണ്ടാൽ ഞെട്ടും!


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാമ്പ് കാണാൻ എത്ര ഭയാനകമാണെന്ന്.  എങ്കിലും വെള്ളം കുടിക്കുന്നതിനിടെ പാമ്പ് ഒരു ആക്രമണവും നടത്തിയില്ല മാത്രമല്ല വളരെ ശാന്തനായി വെള്ളം കുടിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം.  ഇത് വിഷം തുപ്പുന്ന മൂർഖനാണ്‌ എന്നാണ് പറയപ്പെടുന്നത്. 


Also Read: Viral Video : ഒരു വെറൈറ്റി ആയിക്കോട്ടെ, വധുവിന്റെ പ്രീവെഡ്ഡിങ് ഷൂട്ട് നടത്തിയത് ജിമ്മിൽ വെച്ച്


പാമ്പിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ royal_pythons_ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.  കുറച്ചു ദിവസങ്ങൾക്ക് മുൻപ് അപ്ലോഡ് ചെയ്ത ഈ വീഡിയോയ്ക്ക്  ഒന്നേകാൽ ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.  ദിവസന്തോറും വ്യൂസിന്റെ കണക്കുകൾ കൂടി വരികയാണ്.  മാത്രമല്ല നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.