Viral Video: സോഷ്യൽ മീഡിയയിൽ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് (Viral Video) ദിനവും അപ്‌ലോഡ് ചെയ്യുന്നത്.  ശരിക്കും പറഞ്ഞാൽ ഇവിടെ ദിനവും വരുന്ന വിവാഹ വീഡിയോകളിൽ ചിലത് നല്ല രീതിയിൽ വൈറലാകാറുമുണ്ട്.  മാത്രമല്ല ഈ വീഡിയോ ആളുകൾ പല തവണ കാണുകയും ചെയ്യാറുമുണ്ട്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: കളി തവളയോട്.. വിഴുങ്ങാൻ ശ്രമിച്ച പാമ്പിന്റെ വായിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ടു..!


ഇപ്പോൾ അത്തരത്തിലുള്ള ഒരു വിഡിയോയാണ് വൈറലാകുന്നത് (Viral Video). വീഡിയോ മണ്ഡപത്തിൽ വരനും വധുവും വലംവയ്ക്കുന്ന സമയത്തുള്ളതാണ്. സാധാരണ ഈ സമയം നാണം കുണുങ്ങിയിരിക്കാറുള്ള വധു ഈ വീഡിയോയിൽ കാണിക്കുന്നത് കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല എന്നുമാത്രമല്ല  വീണ്ടും വീണ്ടും കാണാനും തോന്നും.  


വീഡിയോ പങ്കുവെച്ച നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.  വധുവും വരനും മണ്ഡപത്തിൽ വലം വയ്ക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.  ഒപ്പം പണ്ഡിത് മന്ത്രം ചൊല്ലുന്നതും. ഇതിനിടയിൽ വധുവിന്റെ സന്തോഷ പ്രകടനംഅതൊരു വേറെ ലെവലായിരുന്നു.


Also Read: Viral Video: തന്റെ കഴിവുകൊണ്ട് ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച് കുട്ടി!


അതിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കും ഈ വിവാഹത്തിൽ ആ വധു എത്രമാത്രം സന്തോഷവതിയാണെന്ന്. ശരിക്കും പറഞ്ഞാൽ വീഡിയോ കാണുമ്പോൾ കുട്ടികൾ പറയുമ്പോലെ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ.. എന്ന ഒരു ഫീൽ ആണ് നമുക്കും ലഭിക്കുന്നത്.  സന്തോഷം നിയന്ത്രിക്കാൻ കഴിയാതെ വധു നൃത്തം ചെയ്യുകയാണ്.  പശ്ചാത്തലത്തിൽ പാട്ടും കേൾക്കാം. ഇതിനിടയിൽ വരന്റെ പ്രതികരണം ഒന്നു കാണേണ്ടത് തന്നെയാണ്. വധുവിന്റെ സന്തോഷം അവനിലും സന്തോഷം കൊണ്ടുവരുന്നു. വീഡിയോ കാണാം....


 



ഈ വീഡിയോ theweddingbrigade എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വധൂവരന്മാരുടെ ഈ വീഡിയോ സോഷ്യൽ മീഡിയ ആരാധകർക്കും വളരെയധികം ഇഷ്ടപ്പെട്ടിട്ടുണ്ട്.  വീഡിയോയ്ക്ക് ഇതുവരെ 50.6k വ്യൂസും ധാരാളം ലൈക്‌സും കിട്ടിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.