Viral Video: കളി തവളയോട്.. വിഴുങ്ങാൻ ശ്രമിച്ച പാമ്പിന്റെ വായിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ടു..!

Viral Video: വൈറലാകുന്ന വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വിഷപ്പാമ്പ് തവളയെ പിടികൂടിയിരിക്കുന്നത്.  മാത്രമല്ല അതിനെ പതിയെ വിഴുങ്ങാനുള്ള ശ്രമവും നടത്തുന്നുമുണ്ട്.  തവളയല്ലേ ആള്.. അങ്ങനങ്ങു തോറ്റുകൊടുക്കാൻ പറ്റുമോ സർവ ശക്തിയും ഉപയോഗിച്ച് ചാടിയോടി രക്ഷപെടുന്നതും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും..   

Written by - Ajitha Kumari | Last Updated : Apr 5, 2022, 06:41 AM IST
  • പരിശ്രമിക്കുന്നവർക്ക് ഒരിക്കലും തോൽവിയുണ്ടാവില്ല
  • വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വിഷപ്പാമ്പ് തവളയുടെ കാലിൽ പിടിച്ചു വലിക്കുന്നത്
  • പാമ്പിന്റെ പിടിയിൽ നിന്നും തന്റെ ജീവനും കൊണ്ട് ഓടുന്ന തവള
Viral Video: കളി തവളയോട്.. വിഴുങ്ങാൻ ശ്രമിച്ച പാമ്പിന്റെ വായിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ടു..!

Viral Video: പരിശ്രമിക്കുന്നവർക്ക് ഒരിക്കലും തോൽവിയുണ്ടാവില്ല.. അതുപോലെ കഷ്‌ടപ്പാടിൽ   ഒരിക്കലും തളരുകയുമരുത്.. അങ്ങനെയുള്ളവർക്ക് വിജയം നിശ്ചയം. ഇത് നമ്മൾ ചെറുപ്പം മുതലേ കേൾക്കുന്ന ഒരു വാചകമാണ് അല്ലെ?  ഇത് ശരിക്കും സത്യമാണ് അതായത് പ്രശ്‌നങ്ങൾ നേരിടുന്നതിൽ നാം ധൈര്യം കാണിച്ചാൽ നമ്മൾ ഒരിക്കലും തളരില്ല.  മാത്രമല്ല ഒരു കാര്യം നടത്താൻ  നമ്മൾ തീരുമാനിച്ചാൽ അതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നാൽ ഇന്നല്ലെങ്കിൽ നാളെ അത് നടക്കും സംശയമില്ല. 

Also Read: Viral Video: തന്റെ കഴിവുകൊണ്ട് ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച് കുട്ടി!

ഈ വാക്കുകളെ ഓർമ്മിപ്പിക്കുന്ന ഒരു വീഡിയോയാണ് (snake and frog video)  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video).  ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വിഷപ്പാമ്പ് തവളയുടെ കാലിൽ പിടിച്ചു വലിക്കുന്നത്.  ശേഷം പതിയെ ആ  തവളയെ വിഴുങ്ങാനുള്ള ശ്രമം നടത്തുകയാണ്. എന്നാൽ അല്പം പോലെ ഭയക്കാതെ തവള തന്റെ സർവ ശക്തിയും ഉപയോഗിച്ച് പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാൻ കഴിയും.   മാത്രമല്ല പാമ്പിന്റെ പിടിയിൽ നിന്നും തന്റെ ജീവനും കൊണ്ട് തവള ഓടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.

Also Read: Viral Video: കാട്ടിൽ ബദ്ധശത്രുക്കളായ മൂർഖനും കീരിയും മുഖാമുഖം..!

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഇരുമ്പ് ഗേറ്റിൽ പാമ്പ് കയറുന്നതും ഒപ്പം തവളയുടെ കാലിൽപിടിച്ചു വിഴുങ്ങാൻ ശ്രമിക്കുന്നതും. എന്നാൽ തന്റെ കാൽ പാമ്പിന്റെ വായിലാണെങ്കിലും കഠിനശ്രമത്തിലൂടെ ഗേറ്റിനു മുകളിലേക്ക് വലിഞ്ഞുകയറുന്ന തവള. പാമ്പ് ഇങ്ങോട്ടും തവള അങ്ങോട്ടും വലിയാണ്.  എന്തായാലും ഒടുവിൽ ആയുസിന്റെ ഭാഗ്യം കൊണ്ടോ എന്തോ.. പിന്നെ കാണുന്നത് തവള പാമ്പിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നതാണ്.  ശേഷം ജീവനും കൊണ്ട് ഓടുന്ന തവളയേയും നഷ്ടപ്പെട്ട ഇരയെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്ന പാമ്പിനെയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വീഡിയോ കാണാം...

 

തന്റെ ഒറ്റ ധൈര്യം കൊണ്ട് മാത്രമാണ് ഈ ചെറിയ തവള പാമ്പിന്റെ കൈപ്പിടിയിൽ നിന്നും രക്ഷപ്പെട്ടത്.  ഈ വീഡിയോ ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 'never give up' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ  പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ വൈറലാകുകയാണ്.  മാത്രമല്ല ആളുകൾക്ക് ഈ വീഡിയോ വളരെയധികം ഇഷ്ടമാകുന്നുമുണ്ട്.  വീഡിയോ കണ്ടവരൊക്കെ  തവളയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ്.  വീഡിയോക്ക് ഇതുവരെ 72.7k വ്യൂസും അയ്യായിരത്തിലധികം ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News