Viral Video: യുകെയിൽ ഒരു ഒളി ക്യാമറയിൽ വെളുത്ത വാലുള്ള കാട്ടു പരുന്ത് വിരിയുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ പകർത്തിയിരിക്കുകയാണ്.  ഈ ദൃശ്യങ്ങൾ ഇപ്പോൾ വലിയ രീതിയിൽ വൈറലാകുകയാണ് (Viral Video).  


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ് (RSPB) അബർനതി സെന്ററിലെ ജീവനക്കാരും സന്ദർശകരും ഏപ്രിൽ 8 വെള്ളിയാഴ്ച വൈകുന്നേരം 7:43 ന് കാട്ടു പരുന്ത് വിരിയുന്ന വീഡിയോ (Viral Video) കണ്ടു. 


Also Read:  ശരീരത്തിന് മുകളിലൂടെ ട്രെയിൻ പാഞ്ഞുപോയി; കൂളായി ട്രാക്കിൽ എഴുന്നേറ്റിരുന്ന് ഫോൺ ചെയ്ത് യുവതി: വീഡിയോ വൈറൽ


പക്ഷികൾക്ക് ശല്യം ഉണ്ടാകുന്നത് ഒഴിവാക്കാനായി കൂടുകൂട്ടിയിരിക്കുന്ന സ്ഥലം പൊതുജനങ്ങളിൽ നിന്നും രഹസ്യമാക്കി വച്ചിരുന്നു. ഏപ്രിൽ 8 ന് 07:43 ന് ആദ്യത്തെ മുട്ട വിരിഞ്ഞതായി സ്ഥിരീകരിച്ചു. മഞ്ഞിൽ നിന്നും കൊടുങ്കാറ്റിൽ നിന്നും തങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാൻ രണ്ട് പരുന്തുകളും മാറിമാറി ഇരിക്കുന്നതും നിങ്ങൾക്ക് കാണാം. ലോച്ച് ഗാർട്ടൻ നേച്ചർ സെന്ററിൽ കാട്ടു പരുന്ത് വിരിയുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ (Viral Video) സംപ്രേക്ഷണം ചെയ്തു. ഇത് പകർത്തിയ ക്യാമറ കൂട്ടിൽ നിന്ന് മൂന്ന് മീറ്റർ മാത്രം ദൂരമുള്ള ഒരു മരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു വച്ചിരുന്നത്. വീഡിയോ കാണാം...


 



യുകെയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്തത്. മുൻപ് എസ്റ്റോണിയയിലും ലാത്വിയയിലും ഇത്തരമൊരു വീഡിയോ വിജയകരമായി റെക്കോർഡ് ചെയ്തിരുന്നു.  വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയ്ക്ക് ഇതിനിടെ 21.8k വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക