ശരീരത്തിന് മുകളിലൂടെ ട്രെയിൻ പാഞ്ഞുപോയി; കൂളായി ട്രാക്കിൽ എഴുന്നേറ്റിരുന്ന് ഫോൺ ചെയ്ത് യുവതി: വീഡിയോ വൈറൽ

ഒരു ​ഗുഡ്സ് ട്രെയിൻ കടന്ന് പോയിക്കഴിയുമ്പോൾ യുവതി ട്രാക്കിൽ കിടക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. തുടർന്ന് യുവതി ഒന്നും സംഭവിക്കാത്തതുപോലെ ട്രാക്കിൽ എഴുന്നേറ്റിരിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 07:41 AM IST
  • ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണ്
  • ഏകദേശം 94,000 പേരാണ് വീഡിയോ കണ്ടത്
  • 3,300 ലൈക്കുകളും ലഭിച്ചു
ശരീരത്തിന് മുകളിലൂടെ ട്രെയിൻ പാഞ്ഞുപോയി; കൂളായി ട്രാക്കിൽ എഴുന്നേറ്റിരുന്ന് ഫോൺ ചെയ്ത് യുവതി: വീഡിയോ വൈറൽ

തനിക്ക് മുകളിലൂടെ ട്രെയിൻ കടന്നുപോയിട്ടും ഒരു കൂസലുമില്ലാതെ ട്രാക്കിൽ എഴുന്നേറ്റിരുന്ന് ഫോൺ ചെയ്ത് യുവതി. ഒരു ​ഗുഡ്സ് ട്രെയിൻ കടന്ന് പോയിക്കഴിയുമ്പോൾ യുവതി ട്രാക്കിൽ കിടക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. തുടർന്ന് യുവതി ഒന്നും സംഭവിക്കാത്തതുപോലെ ട്രാക്കിൽ എഴുന്നേറ്റിരിക്കുന്നു. തനിക്ക് വന്ന ഫോൺ കോൾ അറ്റൻഡ് ചെയ്ത് ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറിപ്പോകുന്നു.

ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചത്. ഏപ്രിൽ 12ന് ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണ്. ഏകദേശം 94,000 പേരാണ് വീഡിയോ കണ്ടത്. 3,300 ലൈക്കുകളും ലഭിച്ചു. പ്ലാറ്റ്ഫോമിൽ വച്ച് ഒരാൾ സ്ത്രീയോട് സംസാരിക്കുന്നത് കേൾക്കാം. വീഡിയോ ആരംഭിക്കുമ്പോൾ, ഒരു ഗുഡ്സ് ട്രെയിൻ അതിവേഗത്തിൽ കടന്നുപോകുന്നതാണ് കാണാൻ സാധിക്കുക. ട്രെയിൻ സ്റ്റേഷൻ വിട്ട് കഴിഞ്ഞപ്പോൾ ചുവന്ന കുർത്തയും മുഖത്ത് സ്കാർഫും ധരിച്ച ഒരു സ്ത്രീ ട്രാക്കിൽ കിടക്കുന്നത് കാണാം.

ALSO READ: ഇരതേടി മൂന്ന് കടുവകൾ താറാവിന് പിന്നാലെ....ഒടുവിൽ സംഭവിച്ചത്!

ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടയുടൻ, സ്ത്രീ ട്രാക്കിൽ ഇരുന്ന് അവളുടെ ഫോണിലേക്ക് വന്ന ഒരു കോൾ എടുക്കുന്നു. പിന്നീട് അവൾ ഫോണിൽ സംസാരിച്ച് ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറിപ്പോകുകയാണ്. അസാധാരണമായി ഒന്നും സംഭവിക്കാത്തതുപോലെയാണ് യുവതിയുടെ പെരുമാറ്റം. അവർ ഫോണിലും പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ആളോടും സംസാരിക്കുന്നതും വീഡിയോയിൽ കാണാം. യുവതി ദിവസവും ഇത്തരത്തിൽ ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ കിടക്കുന്നത് പോലെയാണ് പെരുമാറുന്നത്, അവർ ഇത് നിത്യസംഭവമെന്ന തരത്തിലാണ് പെരുമാറുന്നതെന്നും വീഡിയോയ്ക്ക് താഴെ കമന്റുകൾ കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News