viral video: തന്റെ ഫോട്ടോ എടുക്കുന്നുവെന്ന് പാപ്പാനോട് പരാതി പറഞ്ഞ് ആന
എല്ലാവരും തന്നെ നിർത്തിക്കൊണ്ട് ഫോട്ടോ എടുക്കുന്നതിൽ പരിഭവം പറയുന്ന ഒരാനയെ നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും
ആനയെ കാണുമ്പോൾ പേടിയാണെങ്കിലും ആനയ്ക്കൊപ്പം ഒരു ഫോട്ടോ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണല്ലോ അല്ലേ. നമ്മൾ ആനയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ ഉന്തും തള്ളുമൊക്കെ നടത്തുമ്പോൾ ആനയ്ക്ക് താല്പര്യമാണോയെന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ? എവിടന്ന് അല്ലേ.
എന്നാലേ ഈ വീഡിയോ (Viral video) കണ്ടു നോക്കൂ എല്ലാവരും തന്നെ നിർത്തിക്കൊണ്ട് ഫോട്ടോ എടുക്കുന്നതിൽ പരിഭവം പറയുന്ന ഒരാനയെ (Elephant) നിങ്ങൾക്ക് കാണാൻ കഴിയും. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Also Read: viral video: പെൺപാമ്പിനായി പോരടിച്ച് കൂറ്റൻ വിഷപ്പാമ്പുകൾ!
പരാതി പാപ്പാനോട് പറയുന്നത് തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആണ്ടാൾ (Andal) എന്ന ആനയാണ്. വാതിക്കൽ വന്ന് ആണ്ടാൾ പാപ്പാനോട് തന്റെ സങ്കടം പറയുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. ആനയുടെ ശബ്ദത്തിൽ നിന്നും അതിന്റെ വിഷമം പാപ്പാന് മനസ്സിലാക്കാൻ കഴിയുന്നതും നമുക്ക് വീഡിയോയിൽ കാണാം.
പരാതി കേട്ട പാപ്പാൻ അനയുടെ തുമ്പിക്കൈയിൽ തടവി അതിന്റെ സങ്കടം മാറ്റുകയാണ്. രണ്ടുപേരും തമ്മിലുള്ള ആശയവിനിമയം കേൾക്കുമ്പോൾ നല്ല രസമാണ്. വീഡിയോ കാണാം..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.