Viral Video: സോഷ്യൽ മീഡിയയിൽ ദിനവും പലതരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്. പലതരത്തിലുള്ള മൃഗങ്ങളുടെ വീഡിയോകൾ ഇവിടെ അപ്‌ലോഡ് ചെയ്യുമെങ്കിലും ആനയും സിംഹവും ഒരേ ഫ്രെയിമിൽ വളരെ വിരളമായിട്ടേ കണ്ടിട്ടുള്ളൂ.  ആനയും സിംഹവും തമ്മിലുള്ള പോരാട്ടത്തിൽ പലപ്പോഴും കാട്ടിലെ രാജാവിനെ തോറ്റോടേണ്ടിയാണ് വരുന്നത്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.    ആന ഒന്ന് ഇടഞ്ഞാൽ പിന്നെ ആർക്കും തടയാൻ കഴിയില്ല എന്നത് വാസ്തവമായ കാര്യമാണ്.  ആനയും സിംഹവും തമ്മിലുള്ള ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിലെ ഒരു കിണറിന്റെ സൈഡിൽ ഒരു സിംഹം കിടക്കുകയാണ്.  പെട്ടെന്നാണ് അവിടേക്ക് ദാഹിച്ചു വലഞ്ഞ ഒരു കൊമ്പൻ പാഞ്ഞു വരുന്നത്.   കിണറിന്റെ അടുത്തേക്ക് എത്തിയ ആന ആദ്യം വളരെ കൂളായി വെള്ളം കുടിക്കുന്നത് കാണാം. ആനയുടെ ബഹളം കേട്ട സിംഹം അവിടെ പതുങ്ങി നിൽക്കുകയായിരുന്നു.  തുമ്പിക്കൈ കൊണ്ട് വെള്ളം കൊരിയെടുത്ത് കുടിക്കുന്നതിനിടയിലാണ് ആനയുടെ കണ്ണ് പാത്തുനിൽക്കുന്ന സിംഹത്തിന്റെ മേൽ പതിഞ്ഞത്.  തന്നെ ആക്രമിക്കാനാണ് സിംഹം പതുങ്ങി നിൽക്കുന്നതെന്ന് കരുതിയ ആന തന്റെ വിശ്വരൂപം കാണിക്കുകയായിരുന്നു.  മാത്രമല്ല സിംഹത്തെ ആക്രമിക്കാൻ വേണ്ടി മുന്നോട്ട് പാഞ്ഞു ചെല്ലുന്നതും കാണാം.  വീഡിയോ കാണാം... 


Also Read: Viral Video: സ്റ്റൈൽ അടിക്കാൻ പെൺകുട്ടി ഒന്ന് ബൈക്കിൽ കയറിയതേയുള്ളു, പിന്നെ നടന്നത്..! വീഡിയോ വൈറൽ 



Also Read: ശശ് മഹാപുരുഷ രാജയോഗം: ഈ രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ


 


ആനയുടെ രൗദ്ര രൂപം കണ്ട സിംഹം ശരിക്കും പേടിച്ചോടി എന്നിട്ടുണ്ടോ ആന ശാന്തനാകുന്നു. ദേഷ്യം നിയന്തിക്കാൻ കഴിയാതെ ആന അലറലോടലറൽ തന്നെയാണ്. വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടും.  വൈറലാകുന്ന ഈ വീഡിയോ Latest Sightings എന്ന യൂട്യൂബിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.   വീഡിയോയ്ക്ക് ഇതുവരെ 5.7 M വ്യൂസും 16 k ലൈക്‌സും കിട്ടിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.