Viral Video: പാനിപൂരി ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ വിരളമായിരിക്കും അല്ലെ. വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും ഒരു പശു കിടാവുമായി പാനി പൂരി കഴിക്കാൻ എത്തിയിരിക്കുന്നത്.  ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത തരം പേരിലാണ് പാനിപൂരി അറിയപ്പെടുന്നത്.  പാനിപൂരി ശരിക്കുമൊരു സ്ട്രീറ്റ് ഫുഡ് ആണ്. മധുരവും എരിവും നിറഞ്ഞ പാനി പൂരി ഒട്ടുമിക്കവർക്കും ഇഷ്ടമാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പറക്കുന്ന മാനിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?


ഇത് പ്രത്യേകിച്ചും ഉത്തരേന്ത്യക്കാരുടെ ഇഷ്ട വിഭവമാണ്.  മധുരവും എരിവും നിറഞ്ഞ പാനിപൂരി മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും വളരെ ഇഷ്ടമാണ്. എന്നാൽ എപ്പോഴെങ്കിലും ഒരു മൃഗം പാനിപൂരി കഴിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന (Viral Video) ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.  


Also Read: Viral Video: മസാല ദോശ ഐസ്‌ക്രീം റോള്‍ കഴിച്ചിട്ടുണ്ടോ? വിചിത്രമായ കോമ്പോയിൽ ഞെട്ടി സോഷ്യല്‍ മീഡിയ


വീഡിയോയിൽ (Viral Video) പശു കിടാവിനൊപ്പം ഗോൽഗപ്പ/പാനിപൂരി ആസ്വദിച്ച് കഴിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. മാത്രമല്ല അത്രയ്ക്കും സ്നേഹത്തോടെ ആ കടക്കാരനിൽ നിന്നും ഒരാൾ പാനിപൂരി വാങ്ങി പശുവിനും കിടാവിനും കൊടുക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  എന്തായാലും സന്തോഷത്തോടെ രുചി ആസ്വദിച്ച് പാനിപൂരി കഴിക്കുന്ന പശുവിന്റെയും കിടാവിന്റെയും വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്.  ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.    വീഡിയോ കാണാം...


 



Also Read: Viral Video: 'ഇത് നാൻ താനാ?' സ്വന്തം വീഡിയോ കണ്ട് അമ്പരന്ന് കുരങ്ങൻമാർ!


ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര (Dipanshu Kabra) തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഹൃദയസ്പർശിയായ ഈ വീഡിയോ (Viral Video) പോസ്റ്റ് ചെയ്തിരിക്കുന്നത്. 'Everyone loves #PaaniPoori' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 12 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് ഇതുവരെ 243.1k വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.  മാത്രമല്ല 18.9k ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒപ്പം രണ്ടായിരത്തോളം റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.