Viral Video: ഈ ദിവസങ്ങളിൽ ഒന്നിനൊന്ന് മികച്ച വീഡിയോകളാണ് (Viral Video) സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അതോടൊപ്പം അത് വൈറലാകുകയും ചെയ്യുന്നത്. ചില വീഡിയോകൾ രസമുള്ളതാണെങ്കിൽ ചിലത് ഞെട്ടിപ്പിക്കുന്നതാണ്. കൂടുതലും മൃഗങ്ങളുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അതും വന്യമൃഗങ്ങളെ സംബന്ധിച്ച വീഡിയോകൾ.
Also Read: Viral Video: മസാല ദോശ ഐസ്‌ക്രീം റോള്‍ കഴിച്ചിട്ടുണ്ടോ? വിചിത്രമായ കോമ്പോയിൽ ഞെട്ടി സോഷ്യല്‍ മീഡിയ
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video) ഒരു മാനിന്റെ വീഡിയോയാണ്. വീഡിയോയിൽ അതിന്റെ ചാട്ടം കണ്ടാൽ നിങ്ങൾക്ക് തോന്നും ഇതെന്താ വായുവിൽ പറക്കുകയാണോയെന്ന്. അത്രയ്ക്കും ഉയരത്തിലാണ് മാൻ ചാടിയിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം ശരിക്കും കിളിപോയ അവസ്ഥയാണ്. മാത്രമല്ല സംഭവം എന്താന്ന് അറിയാൻ വേണ്ടി ആളുകൾ വീണ്ടും വീണ്ടും വീഡിയോ കാണുകയാണ്. മാത്രമല്ല ആ മാനിന് ഒരു പേരും ഇട്ടു 'ഫ്ലയിങ് മാൻ' എന്ന്.
Also Reads: Viral Video: 'ഇത് നാൻ താനാ?' സ്വന്തം വീഡിയോ കണ്ട് അമ്പരന്ന് കുരങ്ങൻമാർ!
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ (Viral Video) ഒരു നദീതീരത്തെ കാഴ്ചയാണ് ദൃശ്യമാകുന്നത്. പെട്ടെന്ന് ഒരു മാൻ വേഗത്തിൽ ഓടുന്നത് കാണുകയും അത് റോഡിന്റെ ഒരു വശത്ത് നിന്നും മറ്റേ വശത്തേക്ക് ഹൈജമ്പ് ചാടുന്നപോലെ ചാടുന്ന ഒരു ചാട്ടവും നമുക്ക് കാണാം. എന്തായാലും അതൊരു ഒന്നൊന്നര ചാട്ടമായിരുന്നുവെന്ന് പറയുകയും വേണ്ട. വീഡിയോ കാണാം...
And the gold medal for long & high jump goes to.......@ParveenKaswan
Forwarded as received pic.twitter.com/iY8u37KUxB— WildLense® Eco Foundation (@WildLense_India) January 15, 2022
Also Read: Viral Video: ഇതെന്താ റാമ്പ് വാക്കോ, 6 സിംഹങ്ങൾക്കൊപ്പം ഒരു യുവതി!
ഈ വീഡിയോ (Viral Video) സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഷെയർ ചെയ്യുന്നുണ്ട്. WildLense® Eco Foundation- ന്റെ ട്വിറ്റർ ഹാൻഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനെ ടാഗും ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹം ഈ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ ട്വിറ്റർ ഹാൻഡിൽ ഈ വീഡിയോയ്ക്ക് 116.7 k വ്യൂസ് ആണ് ഉള്ളത്. ഒപ്പം നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...