Viral Video: സിനിമകളില്‍ ഹീറോ നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ നമ്മെ ആവേശം കൊള്ളിക്കാറുണ്ട്.  സിങ്കം, സൂര്യവന്‍ഷി തുടങ്ങിയ പൊലീസ് കേന്ദ്ര കഥാപാത്രങ്ങളായ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസ് കേന്ദ്ര കഥാപാത്രങ്ങളായ ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ചിലരെങ്കിലും  മനസ്സില്‍ ആഗ്രഹിച്ചിട്ടുണ്ടാകാം  പൊലീസ് ആയാല്‍  ഇങ്ങനെ വേണം എന്ന്... എന്നാല്‍ നമുക്കറിയാം അത് വെറും അഭിനയം മാത്രമാണ് എന്ന്...


എന്നാല്‍, സിനിമാസ്റ്റൈലില്‍  മോഷ്ടാവിനെ പിന്തുടര്‍ന്ന് തോണ്ടി മുതല്‍ സഹിതം പിടികൂടിയ ഒരു പൊലീസുകാരന്‍ ഉണ്ട്.... അദ്ദേഹമാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 


മാംഗളൂരുവിലാണ് സംഭവം.  ബുധനാഴ്ച നെഹ്‌റു ഗ്രൗണ്ടിന് സമീപം മൊബൈൽ മോഷണം പോയ വിവരം പൊലീസിന് ലഭിച്ചതോടെയാണ്  കാര്യങ്ങളുടെ തുടക്കം. സംഭവം നടന്ന് 10 മിനിറ്റിനുള്ളിൽ കവർച്ച നടത്തിയ പ്രതിയെ മംഗലാപുരം പൊലീസ് വരുൺ  പിന്തുടര്‍ന്ന് പിടികൂടി...!! 


Also Read: Viral Video: വനിതാ പോലീസിന്‍റെ കുപ്പായത്തില്‍ ചെളി തെറിപ്പിച്ച് യുവാവ്, പിന്നീട് സംഭവിച്ചത്...!! വീഡിയോ വൈറല്‍


മെയിന്‍ റോഡിലൂടെയും ഇടുങ്ങിയ വഴികളിലൂടെയും തെരുവുകളിലൂടെയും  കള്ളനെ പിന്തുടര്‍ന്ന് ഓടിയ പൊലീസ്  ഒടുവില്‍ പ്രതിയെ പിടികൂടി. പൊലീസുകാരൻ കള്ളനെ പിടികൂടി നിലത്തിട്ട് അവന്‍റെ മുകളിൽ ഇരിയ്ക്കുകയാണ്.... തൊട്ടുപിന്നാലെ സഹപ്രവർത്തകരും അവിടെയെത്തി.... പ്രതിയില്‍നിന്നും മൊബൈലും കണ്ടെടുത്തു..... ഈ വീഡിയോ ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിൽ വൈറലാണ്. 


വീഡിയോ കാണാം: -



മംഗലാപുരം പൊലീസ് വരുൺ നടത്തിയ  Cinema Style Chase ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.  പൊലീസിന്‍റെ ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.  


Also Read: Viral Video: RT-PCR ടെസ്റ്റിനിടെ അലറി നിലവിളിക്കുന്ന സ്ത്രീ..!! കൊറോണ ഭയന്നോടുമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍


മംഗലാപുരം പോലീസ് കമ്മീഷണർ ശശി കുമാറാണ് വീഡിയോ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. 


ഒരു സിനിമയിലെ രംഗമെന്നു തോന്നിക്കും വിധത്തിലാണ്  മംഗലാപുരം പൊലീസ്  മൊബൈൽ ഫോൺ മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടിയത്. ഇദ്ദേഹമാണ് യഥാര്‍ത്ഥ "സിങ്കം"  എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.