viral video: ഒരു പാമ്പിനെ മുന്നിൽ കാണുമ്പൊൾ തന്നെ  മുട്ടിടിക്കും.  അപ്പൊ അത് രാജവെമ്പാല കൂടി ആയാൽ പിന്നെ പറയുകയും വേണ്ട അല്ലെ? ആ കാഴ്ച നിങ്ങൾ ജീവിതകാലം മുഴുവൻ ഓർമ്മിക്കും എന്നതിൽ ഒരു സംശയവുമില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

പാമ്പുകൾ പലപ്പോഴും പാമ്പു പിടുത്തക്കാരെ പോലും വെറുതെ വിടാറില്ല.  അതിന്റെ ഒരു ഉദാഹരണമാണ്  വൈറലാകുന്ന വീഡിയോ.  ഈ വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല.  


Also Read: Viral Video: ആട്ടിന്‍കുട്ടിയുടെ പുറത്തിരുന്ന് മള്‍ബറി പഴം തിന്നുന്ന കുട്ടിക്കുരങ്ങന്‍...!! ഓമനത്വം തുളുമ്പുന്ന മനോഹരമായ വീഡിയോയെന്ന് സോഷ്യല്‍ മീഡിയ


വീഡിയോ പങ്കുവെച്ചിരിക്കുന്നത് ട്വിറ്ററിലൂടെയാണ്, ഐ.എഫ്.എസ് ഓഫിസർ പർവീൺ കസ്വാൻ (Parveen Kaswan) ആണ്.  'How not to rescue a snake. Especially if it’s a king cobra' എന്ന ക്യാപ്‌ഷനോടെയായിരുന്നു അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് ഇതുവരെ 292.6 K വ്യൂസ് ലഭിച്ചിട്ടുണ്ട്.  ഒപ്പം 15.3K ലൈക്കുകളും 3.3K റീട്വീറ്റുകളുമുണ്ട്.  വീഡിയോ കാണാം... 


 



 


വെറും 08 സെക്കൻഡ് മാത്രമുള്ള വൈറലായ ഈ വീഡിയോ ക്ലിപ്പിൽ പാമ്പിനെ പിടിക്കാൻ എത്തിയ ആൾ ഒരു വാതിലിനു പുറത്ത് നിൽക്കുന്നത് നമുക്ക് കാണാൻ കഴിയും. അയാൾ പാമ്പിന്റെ വാൽ പിടിച്ചു വലിക്കുന്നതും പെട്ടെന്ന്  പാമ്പ് ചീറ്റിക്കൊണ്ട് പത്തിയുയർത്തി അയാളുടെ മുന്നിൽ നിൽക്കുന്നതും വീഡിയോയിൽ കാണാം. 


Also Read: viral video: ഞാനുമുണ്ട് സ്കൂളിലേക്ക്; സ്കൂളിലേക്ക് പോകുന്ന രണ്ടു കൂട്ടുകാർ!


ട്വീറ്റിൽ പാമ്പിനെ പിടിക്കാൻ പോയ ആൾക്ക് ജീവൻ വീണ്ടുകിട്ടിയെന്നും ഈ ഓഫീസർ പിന്നീട് കുറിച്ചിട്ടുണ്ട്.  പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പുകളിലൊന്നാണ് രാജവെമ്പാല.  


ഇത് മറ്റുള്ളവരെ ആക്രമിക്കുന്ന സമയത്ത് അതിന്റെ ശരീരത്തിന്റെ മൂന്നിലൊന്ന് നിലത്തുനിന്ന് ഉയർത്താണ് കഴിയും എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.  എന്തായാലും ഈ വീഡിയോ കാണുന്നവരുടെ ശ്വാസം ഒരുമിനിറ്റ് നിലച്ചുപോകും എന്ന കാര്യത്തിൽ സംശയമില്ല.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.