കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക്  ഡൌണ്‍ പാലിക്കുന്നതിന്‍റെ ഭാഗമായി വീടുകളില്‍ തുടരുകയാണ് എല്ലാവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണെന്ന് മനസിലാക്കിയാണ് എല്ലാവരും വീടുകളില്‍ തുടരുന്നത്. രസകരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാണ് പലരും ലോക്ക് ഡൌണിനെ നേരിടുന്നത്. പ്രത്യേകിച്ചും പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിച്ച്.. 


ലോക് ജനശക്തി പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റ് ചിരാഗ് പാസ്വാന്‍റെ കാര്യവും വ്യത്യസ്തമല്ല. പിതാവ് രാം വിലാസ് പാസ്വാന്‍റെ താടി വെട്ടിയൊതുക്കുന്ന ചിരാഗിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അച്ഛന്‍റെ താടി വെട്ടിയൊതുക്കുന്ന തന്‍റെ വീഡിയോ ചിരാഗ് തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 



'കഠിനമേറിയ സമയങ്ങള്‍ക്കും ഒരു തിളക്കമാര്‍ന്ന വശമുണ്ട്. ഇത്തരം കഴിവുകള്‍ ഉള്ളതായി ഒരിക്കലും അറിയില്ലായിരുന്നു. കൊറോണ വൈറസിനെ നേരിടുന്നതിനൊപ്പം മനോഹരമായ ഓര്‍മ്മകളും സൃഷ്ടിക്കാം.' -വീഡിയോ പങ്കുവച്ചുക്കൊണ്ട് ചിരാഗ് കുറിച്ചു. 


ഇലക്ട്രിക് ട്രിമ്മര്‍ ഉപയോഗിച്ച് അച്ചന്‍റെ താടി വെട്ടിയൊതുക്കുന്ന ചിരാഗിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ലോക്ക്ഡൌണ്‍ കാലത്ത് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായ പിതാവിനൊപ്പം മനോഹരമായ ചില ഓർമ്മകൾ സൃഷ്ടിക്കുകയാണ് ചിരാഗ്.