Viral Video: രാജവെമ്പാലയും കീരിയും നേർക്കുനേർ, ഒടുവിൽ..!
Viral Video: ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ബന്ധശത്രുക്കളായ പാമ്പും കീരിയും മുഖാമുഖം വന്നാൽ എന്താണ് സംഭവിക്കുന്നതെന്ന്.
Viral Video: വിവിധ ഇനം പാമ്പുകളാണ് ലോകമെമ്പാടും കാണപ്പെടുന്നത്. അതിൽ ചില പാമ്പുകൾക്ക് വിഷം കുറവായിരിക്കും എന്നാൽ ചിലത് ഉഗ്ര വിഷമുള്ളപാമ്പുകളായിരിക്കും. അതുകൊണ്ടുതന്നെ പാമ്പുകളോട് കളിയ്ക്കാൻ പോകരുത് പണി കിട്ടും ഉറപ്പ്.
Also Read: പോത്തിനോട് കളിക്കാൻ ചെന്ന സിംഹത്തിന് കിട്ടി എട്ടിൻറെ പണി..! വീഡിയോ വൈറൽ
പാമ്പ് കടിച്ചാൽ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളുടേയും മരണം ഉണ്ടാകും. എങ്കിലും പാമ്പുകൾക്കും ചില മൃഗങ്ങളേയും പക്ഷികളേയും പേടിയുണ്ട്. അതിനെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ? എന്നാൽ നമുക്കിന്നറിയാം പാമ്പിന് ഭയമുള്ള ആ ജീവികളെ. അതിൽ ഉൾപ്പെടുന്നതാണ് കീരിയും, പരുന്തും. കാട്ടിലാണേലും നാട്ടിലാണേലും പാമ്പുകളും കീരികളുമായുള്ള പോരാട്ടം നിങ്ങൾ പലതവണ കണ്ടിരിക്കാം അല്ലെ. നേർക്കുനേരെ കണ്ടാൽ രണ്ടും പരസ്പരം പോരടിക്കും. ശേഷം കീരി പാമ്പിനെ ആക്രമിച്ച് തോൽപ്പിക്കുകയും ചെയ്യും.
Also Read: Viral Video: രാജവെമ്പാലയെ വളഞ്ഞ് മംഗൂസുകൾ, പിന്നെ സംഭവിച്ചത്..!
പാമ്പ് കീരി പോരാട്ടത്തിൽ ഇപ്പോഴും വില്ലനാകുന്നത് കീറി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് കീരിയെ പാമ്പിന്റെ കാലൻ എന്ന് പറയുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും സംശയമില്ല.
Also Read: Viral Video: മൂർഖനും കീരിയും നേർക്കുനേർ, പിന്നെ നടന്നത്..!
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മരുഭൂമി പോലെ തോന്നുന്നിടത്ത് ഒരു രാജവെമ്പാലയും കീരിയും തമ്മിൽ നടക്കുന്ന പൊരിഞ്ഞ പോരാട്ടം. കീരി നല്ല രീതിയിൽ തന്നെ പാമ്പിനെ ആക്രമിച്ചു കീഴടക്കാൻ ശ്രമിക്കുന്നുണ്ട് ഒപ്പം ഒട്ടും മോശമല്ലാത്ത രീതിയിൽ രാജവെമ്പാലയും തിരിച്ചാക്രമിക്കുന്നുമുണ്ട്. എങ്കിലും പൊതുവെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പാമ്പിന് കീരിയുടെ മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാൻ കഴിയില്ല എന്നത്.
Also Read: ആകസ്മികമായി വീട്ടിലേക്കെത്തി മുട്ടൻ പെരുമ്പാമ്പ് ..! വീഡിയോ കണ്ടാൽ ഞെട്ടും
പല തവണ പാമ്പ് കീരിയെ കൊത്താനായി ആഞ്ഞു ചീറ്റുന്നുണ്ടെങ്കിലും കീരി ഒഴിഞ്ഞു മാറുന്നതും നമുക്ക് വീഡിയോയിൽ കാണാം. മാത്രമല്ല പല തവണ പാമ്പിന്റെ വാലിൽ പിടിക്കാൻ കീരി നോക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. ഒടുവിൽ രക്ഷയില്ലെന്ന് മനസിലാക്കിയ പാമ്പ് ഒടുവിൽ ഓടി രക്ഷപ്പെടുന്നതും കാണാം. വീഡിയോ കാണാം...
കീരിയുടെ തുടർച്ചയായ ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പാമ്പ് തൻ്റെ മാളത്തിലേക്ക് ഓടി രക്ഷപ്പെടുകയും പുറകെ ചെന്ന കീരിക്ക് ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കേണ്ടിവരുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഈ വീഡിയോ @em4g1 എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വെറും 42 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ നിരവധി പേർ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...