Viral Video: പോത്തിനോട് കളിക്കാൻ ചെന്ന സിംഹത്തിന് കിട്ടി എട്ടിൻറെ പണി..! വീഡിയോ വൈറൽ

സിംഹത്തിന് കടുത്ത മറുപടി നൽകാൻ കഴിവുള്ള മൃഗങ്ങളുണ്ട് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ആനയാണ്. എന്നാൽ പോത്തിനും സിംഹത്തെ ഓടിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും അല്ലെ.  എന്നാൽ വന്യജീവികളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയ വീഡിയോയിൽ അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ വൈറലാകുന്നത്.  

Written by - Ajitha Kumari | Last Updated : May 3, 2022, 10:56 AM IST
  • പോത്തിനോട് കളിക്കാൻ ചെന്ന സിംഹത്തിന് കിട്ടി എട്ടിൻറെ പണി
  • പോത്തിനോട് കളിയ്ക്കാൻ ചെന്ന സിംഹത്തെ മര്യാദ പഠിപ്പിക്കുന്ന വീഡിയോയാണിത്
  • ആളാകാൻ വന്ന സിംഹക്കൂട്ടത്തെ ഒരു കൂട്ടം പോത്തുകൾ ചേർന്ന് ഓടിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം
Viral Video: പോത്തിനോട് കളിക്കാൻ ചെന്ന സിംഹത്തിന് കിട്ടി എട്ടിൻറെ പണി..! വീഡിയോ വൈറൽ

Viral Video: സിംഹത്തിന് കടുത്ത മറുപടി നൽകാൻ കഴിവുള്ള മൃഗങ്ങളുണ്ട് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ആനയാണ്. എന്നാൽ പോത്തിനും സിംഹത്തെ ഓടിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും അല്ലെ.  എന്നാൽ വന്യജീവികളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയ വീഡിയോയിൽ അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ വൈറലാകുന്നത്.  

Also Read: ആകസ്മികമായി വീട്ടിലേക്കെത്തി മുട്ടൻ പെരുമ്പാമ്പ് ..! വീഡിയോ കണ്ടാൽ ഞെട്ടും

എന്തായാലും ഈ കാഴ്ച എല്ലാവരെയും അമ്പരപ്പിക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല.  ആളാകാൻ വന്ന സിംഹക്കൂട്ടത്തെ ഒരു കൂട്ടം പോത്തുകൾ ചേർന്ന് ഓടിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാണ് കഴിയും. പോത്തുകളുടെ കൂട്ടം കണ്ട കാട്ടിലെ രാജാവ് ഒന്ന് പേടിച്ചുവെന്നുവേണം പറയാൻ.  മാത്രമല്ല തന്റെ കൂട്ടരേയും കൊണ്ട് പതുക്കെ വലിയുന്നതും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും.  

Also Read: 'ശ്രീവല്ലി' ഗാനത്തിന് ചുവടുവച്ച് വധുവിന്റെ ഹൃദയം കീഴടക്കി വരൻ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന (Viral Video) ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സിംഹം തന്റെ സൈന്യവുമായി വന്ന് പോത്തുകളെ ആക്രമിക്കാൻ ശ്രമിക്കുന്നത്.  എന്നാൽ മറു വശത്ത് പോത്തുകളും തന്റെ കൂട്ടാളികളുമായി ഒരു പോരിന് തയാറായിരുന്നു. സിംഹങ്ങൾ പോത്തിനെ ആക്രമിക്കാനായി മുന്നോട്ട് വന്നപ്പോൾ ഒട്ടും മടിക്കാതെ പോത്തുകൾ ചാടിയിറങ്ങി സിംഹത്തെ ഓടിക്കാൻ നോക്കുകയായിരുന്നു.  ശരിക്കും പറഞ്ഞാൽ പോത്തുകൾ മുന്നോട്ട് ചെന്നപ്പോൾ പെട്ടെന്നുള്ള ആക്രമണം കണ്ട് സിംഹങ്ങൾ പുറകോട്ട് ഓടുകയായിരുന്നു. ശരിക്കും പറഞ്ഞാൽ കാട്ടിലെ രാജാക്കന്മാരെ പോത്തുകൾ ബാഹുബലി ശൈലിയിൽ പറപ്പിക്കുകയായിരുന്നു എന്നുവേണം പറയാൻ.  വീഡിയോ കാണാം...

 

Also Read: പെരുമ്പാമ്പിനെ തോളിലേറ്റി നൃത്തം ചെയ്ത് യുവാവ്

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മറ്റുള്ളവരെ ചീറിപായിക്കുന്ന സിംഹം എങ്ങനെ ഇങ്ങനെ പേടിച്ച് വാലും ചുരുട്ടി ഓടുന്നതെന്ന്.  ഈ വീഡിയോ theglobalanimalsworld എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 18.9k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News