Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കൂറ്റൻ പാമ്പ് തന്റെ കുഞ്ഞിന് ജന്മം നൽകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വീഡിയോ ആയിരക്കണക്കിന് ആളുകൾ കാണുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
Viral Video: അത്ഭുതങ്ങൾ നിറഞ്ഞ ലോകമാണ് ഇന്റർനെറ്റ് ലോകമെന്നത് സംശയമില്ലാത്ത കാര്യമാണ്. അത്തരത്തിലുള്ള വാർത്തകളും വീഡിയോകളുമാണ് (Viral Video) ഇവിടെ നിറഞ്ഞു നിൽക്കുന്നത്. ഇവിടെ കാണുന്ന വീഡിയോകൾ നമുക്ക് പലതരത്തിലുള്ള അനുഭവങ്ങളാണ് നൽകുന്നത്.
ചില വീഡിയോകൾ നമ്മെ ചിരിപ്പിക്കുമ്പോൾ മറ്റ് ചിലത് നമ്മെ ചിന്തിപ്പിക്കും. ശരിക്കും പറഞ്ഞാൽ ഇവിടെ വരുന്ന വീഡിയോകൾ നമ്മെ ഏത് തരത്തിലായിരിക്കും സ്വാധീനിക്കുക എന്നൊന്നും നമുക്ക് പറയാൻ കഴിയില്ല. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത തരത്തിലുള്ള വീഡിയോകളും (Viral Video) നമുക്കിവിടെ കാണാൻ കഴിയും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോയിൽ നമുക്ക് കാണാം ഒരു കൂറ്റൻ പാമ്പ് കുഞ്ഞിന് ജന്മം നൽകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലാകുന്ന ഈ വീഡിയോ (Viral Video) ആയിരക്കണക്കിന് ആളുകൾ കാണുകയും നിരവധി പേർ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ കാണാം...
45 സെക്കൻഡ് മാത്രമാണ് ഈ വീഡിയോയ്ക്ക് ദൈർഘ്യമുള്ളത്. വൈറലാകുന്ന വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാം പച്ചനിറത്തിലുള്ള ഭീമാകാരമായ പാമ്പിനെ അത് വനത്തിനുള്ളിലാണ്. വീഡിയോ തുടങ്ങുമ്പോൾ ഒരു സാധാരണ വീഡിയോയായി തോന്നുമെങ്കിലും പെട്ടെന്നാണ് വീഡിയോയുടെ സസ്പെൻസ് പുറത്തുവരുന്നത് കാണാൻ പറ്റുന്നത്.
Also Video: Viral Video: പെരുമ്പാമ്പിനൊപ്പം വിളയാടുന്ന യുവാവ്!
അതായത് ഒരു പാമ്പ് ഒരു കുഞ്ഞ് പാമ്പിന് ജന്മം നൽകുന്ന വീഡിയോയാണിത്. വെറും 40 സെക്കന്റ് കൊണ്ടാണ് പാമ്പിൻ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. സാധാരണ ഒരു കുഞ്ഞിന്റെ ജനനത്തെ അനുസ്മരിക്കുന്ന തരത്തിലാണ് ഇതിന്റേയും ജനനം എന്ന് വേണമെങ്കിലും നമുക്ക് പറയാം. പാമ്പിൻ കുഞ്ഞിന് നല്ല നീളമുണ്ടെങ്കിലും അനങ്ങുന്നൊന്നുമില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ royal_pythons എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് അണലി ഇനത്തിലുള്ള ഒരു പാമ്പ് ആണെന്നാണ് തോന്നുന്നത്. കാരണം ഈ ഇനത്തിൽ ഉൾപ്പെടുന്നവയാണ് മുട്ട ഉദരത്തിൽ അടവെക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ കുഞ്ഞുങ്ങൾ ഉദരത്തിൽ വച്ച് മുട്ടവിരിഞ്ഞാണ് പുറത്തേക്ക് വരിക. ഈ പ്രത്യേകത കൊണ്ടുതന്നെ ഇവയെ പ്രസവിക്കുന്ന പാമ്പുകളെന്ന് പറയപ്പെടുന്നു. ഏകദേശം 20 കുട്ടികൾക്കാണ് ഇവ ജന്മം നൽകുന്നത്. ചിലപ്പോൾ ഒറ്റ പ്രസവത്തിൽ നാൽപ്പത്തോളം കുഞ്ഞുങ്ങളും ഉണ്ടാകാറുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...