Viral Video : ആത്മാവ്, പ്രേതം തുടങ്ങിയവ ഉണ്ടോ അതോ ഇല്ലയോ എന്നത് വലിയ ഒരു ചർച്ച വിഷയമാണ്. പലരും തങ്ങൾക്കുണ്ടായ ജീവിത അനുഭവങ്ങളിൽ നിന്നാണ് ഇത്തരം വിഷയങ്ങളെ സാധുകരിക്കുന്നത്. യുക്തിപരമായി ചോദ്യങ്ങൾക്ക് ഈ അനുഭവങ്ങളിൽ നിന്ന് സാധുകരിരക്കുന്നവ ഉത്തരമാകുകയുമില്ല. എന്നാൽ ഇവയെല്ലാം സാധുകരിക്കുന്നതാണോ അല്ലയോ, സോഷ്യൽ മീഡിയയിൽ ഒരു പ്രേതത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഇപ്പോൾ വീഡിയോ വൈറലായിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു തമാശ എന്ന പോലെയാണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്. ട്രോൾ പേജായ 'ഗന്ധാ' എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലാണ് ഈ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആത്മാവ് പുറത്തേക്ക് വരുന്നതാണ് വീഡിയോ. അതിന് ഭയപ്പെടുത്തുന്ന വിധം ബിജിഎം എല്ലാം ചേർത്താണ് ട്രോൾ പേജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 


ALSO READ : Viral Video : 'അങ്ങനെ ഇപ്പോൾ പോകണ്ട'; മരവും മറിച്ചിട്ട് ഒറ്റയാന്റെ സ്റ്റൈലിലുള്ള ഇരിപ്പ്!


താഴെ കിടക്കുന്ന സ്ത്രീയുടെ അതെ രൂപസാദൃശ്യത്തിൽ പുറത്തേക്ക് വരുന്ന ആത്മാവ്. അത് അന്തരീക്ഷത്തിലേക്ക് ലയിക്കുന്നതാണ് വീഡിയോ. ഇത് കൃത്യമായി ക്യാമറയിൽ പതിയുകയും ചെയ്യുന്നുണ്ട്. ശരീരത്തിന്റെ പുറത്തേക്കെത്തുന്ന ആത്മാവ് താഴെ കിടക്കുന്ന ശരീരത്തിലും തിരച്ച് ക്യാമറയിലേക്ക് നോക്കുന്നമുണ്ട്. ഈ സമയം ആത്മാവ് 'അതിക്രൂരമായ ഒരു ചിരിയും' നൽകുന്നുണ്ട്.


വീഡിയോ കാണാം



വീഡിയോ കണ്ടിട്ട് പോടിച്ചോ അതോ.....?!!!


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.