Viral Video : 'അങ്ങനെ ഇപ്പോൾ പോകണ്ട'; മരവും മറിച്ചിട്ട് ഒറ്റയാന്റെ സ്റ്റൈലിലുള്ള ഇരിപ്പ്!

മരം മറിച്ചിടുക മാത്രമല്ല, താഴെ വീണ മരത്തിന്റെ മുകളിലായി വന്നിരുന്ന സഫാരിക്കായിയെത്തിവരെ നോക്കി തഗ്ഗ് കാണിക്കുന്ന ഒരു ഭാഗവും കുടിയുണ്ട് വീഡിയോയിൽ.

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 05:25 PM IST
  • സഫാരിക്കെത്തിയവരുടെ മുന്നിലേക്ക് മരം മറിച്ചിട്ട് അവർക്ക് വഴിതടസ്സം സൃഷ്ടിക്കുന്ന ഒരു ആനയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
  • മരം മറിച്ചിടുക മാത്രമല്ല താഴെ വീണ മരത്തിന്റെ മുകളിലായി വന്നിരുന്ന സഫാരിക്കായിയെത്തിവരെ നോക്കി തഗ്ഗ് കാണിക്കുന്ന ഒരു ഭാഗവും കുടിയുണ്ട് വീഡിയോയിൽ.
Viral Video : 'അങ്ങനെ ഇപ്പോൾ പോകണ്ട'; മരവും മറിച്ചിട്ട് ഒറ്റയാന്റെ സ്റ്റൈലിലുള്ള ഇരിപ്പ്!

Viral Video : ആനക്കൂട്ടത്തെക്കാൾ ഏറ്റവും കൂടുതൽ പേടിക്കേണ്ട ഒറ്റയാന്മാരെയാണ്. അത് എന്ത് ചിന്തിക്കും എന്ത് ചെയ്യുമെന്ന് ആർക്കും മുൻകൂട്ടി പറയാൻ സാധിക്കില്ല. അതുപോലയുള്ള ഒരു ഒറ്റയാന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ട്രെൻഡിങ് ആയിരിക്കുന്നത്. 

സഫാരിക്കെത്തിയവരുടെ മുന്നിലേക്ക് മരം മറിച്ചിട്ട് അവർക്ക് വഴിതടസ്സം സൃഷ്ടിക്കുന്ന ഒരു ആനയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. മരം മറിച്ചിടുക മാത്രമല്ല താഴെ വീണ മരത്തിന്റെ മുകളിലായി വന്നിരുന്ന സഫാരിക്കായിയെത്തിവരെ നോക്കി ഒറ്റയാൻ തഗ്ഗ് കാണിക്കുന്ന ഒരു ഭാഗവും കുടിയുണ്ട് വീഡിയോയിൽ.

ALSO READ : Viral Video: രാജവെമ്പാലയെ ചുംബിക്കുന്ന പെൺകുട്ടി, വിശ്വസിക്കാനാകാതെ സോഷ്യൽ മീഡിയ

വീഡിയോ കാണാം

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Emily Jane Wildlife (@safari_emz)

എമിലി ജെയിൻ വൈൽഡ് ലൈഫ് (safari_emz) എന്ന ഇൻസ്റ്റാഗ്രം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സത്യത്തിൽ വീഡിയോയിൽ ആന സഫാരിക്കെത്തിയവരെ നോക്കി തഗ്ഗ് കാണിക്കുന്നതല്ല. ആന തന്റെ ഭൃഷ്ടം മരത്തിൽ ഉരച്ച് ചൊറിയുന്നതാണ് വീഡിയോയുടെ അവസാന ഭാഗത്ത് ഇരിക്കുന്നതായി കാണുന്നത്. ആനയ്ക്ക് ഇങ്ങനെ ഒരു 'ചൊറിച്ചിൽ' വന്നത് കൊണ്ട് തങ്ങൾ 45 മിനിറ്റോളം ആ വനപാതയിൽ പെട്ടു പോയിയെന്ന് safari_emz തന്റെ ഇൻസ്റ്റാ പോസ്റ്റിൽ പറയുന്നു. 

"ദൈവമേ ഒന്ന് ചൊറിയാൻ വേണ്ടിയാണോ ആ മരം പിഴിതിട്ടത്"

"ആഹാ ഇതിന്റെ പേരിൽ മനുഷ്യനാണെല്ലോ വന നശീകരണത്തിന് പഴി കേൾക്കുന്നത്"

"ഗ്യാങ്സ്റ്ററല്ല മോൺസ്റ്ററാണ്" തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ പലരും രേഖപ്പെടുത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News