കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത് അഴിമതി ഇടപാടിലൂടെ 3,600 കോടി കോഴ കൈപ്പറ്റിയെന്ന കേസില്‍ ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി എന്ന ജൂലിത്യാഗി, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഗൗതം ഖൈതാന്‍ എന്നിവരെയും സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും ഇന്ന്‍ കോടതിയില്‍ ഹാജരാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണവുമായി ത്യാഗി സഹകരിക്കില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് മുമ്പുതന്നെ ത്യാ‍ഗിയെ കോടതിയില്‍ ഹാജരാക്കാനാണ് സിബിഐ ശ്രമിക്കുന്നത്. കോടതിയില്‍ ഹാജരാക്കുന്ന ത്യാഗിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സിബിഐ ആവശ്യപ്പെടും. 


2005 ഡിസംബര്‍ മുതല്‍ 2007 വരെ വ്യോമസേന തലപ്പത്തിരുന്ന ത്യാഗി ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഇടപാട് നടത്തുകയായിരുന്നുവെന്നാണു സി.ബി.ഐ കണ്ടെത്തിയിരുന്നു‍. ജൂലി ത്യാഗിയെക്കൂടാതെ ദോസ്‌ക ത്യാഗിയെക്കുറിച്ചും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.


കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മെയ് നാലിനു ത്യാഗിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. വ്യോമസേന മേധാവിയായിരുന്നപ്പോള്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ വഴിവിട്ടു സഹായം നല്‍കിയെന്നായിരുന്നു ത്യാഗിക്കെതിരെയുള്ള ആരോപണം.


പ്രധാനമന്ത്രി ഉൾപ്പടെയുള്ള വി.വി.ഐ.പികൾക്ക് യാത്ര ചെയ്യുന്നതിനായി 3,600 കോടി രൂപ ചെലവിൽ 12 ഹെലികോപ്ടറുകൾ വാങ്ങുന്നതിനായി 2010ൽ ഉണ്ടാക്കിയതാണ് വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കരാർ.


അഴിമതി ഉയർന്ന സാഹചര്യത്തിൽ 2014ൽ സർക്കാർ റദ്ദാക്കുകയും ചെയ്തു. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന അഗസ്റ്റവെസ്റ്റ്ലന്‍ഡ് കമ്പനിയുടെ മാതൃസ്ഥാപനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്മനാടായ ഇറ്റലിയിലുള്ള ഫിന്‍മെക്കാനിക്കയാണ്.