ടോക്യോ : ഇന്ത്യയെ ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി വ്യവസായികളെ അഭിസംബോധന ചെയ്യുകയായിരുന്നു. വ്യവസായ രംഗത്ത് ഏഷ്യൻ മേഖല ലോകത്തെ പുതിയ കേന്ദ്രമാവുകയാണ്. ഏഷ്യയുടെ വളർച്ചയ്ക്ക് ഇന്ത്യയ്ക്കും ജപ്പാനും വലിയ പങ്കാണുള്ളതെന്നും മോദി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജി.എസ്.ടിയും നയങ്ങളില്‍ വരുത്തുന്ന മാറ്റവും വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കിത്തീര്‍ക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ക്രിയാത്മകമായ വ്യാവസായിക അന്തരീക്ഷം ഉറപ്പാക്കാനാകും  ഇതിനായി സുതാര്യവും സുസ്ഥിരവുമായ വ്യവസ്ഥകള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ജപ്പാന്‍റെ ഹാർഡ്‍വെയറും ഇന്ത്യയുടെ സോഫ്റ്റ്‍വെയറും മികച്ചതാണ്. പരസ്പര സഹായത്തോടെ മുന്നോട്ടുപോവാം, ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് മുന്നേറാം. ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി ജപ്പാൻ സന്ദർശിക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി മോദി കൂടിക്കാഴ്ച്ച നടത്തും.