Viral Video: മുങ്ങി മരണത്തിൽ നിന്നും മാനിനെ രക്ഷിച്ച് നായ!
Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയിൽ ഒരു മാനിനെ വലിയൊരു ഒഴുക്കിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവരുന്ന നായയുടേതാണ്.
Viral Video: സോഷ്യല്‍ മീഡിയ വളരെ വിചിത്രമായ ഒരു ലോകമാണ്. ഇവിടെയെത്തുന്ന പല വീഡിയോകളും (Viral Video) വാര്‍ത്തകളും നമ്മെ അമ്പരപ്പിക്കുകയും ആസ്വദിപ്പിക്കുകയും എന്തിനേറെ ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതിൽ കൂടുതലും മൃഗങ്ങളെ കുറിച്ചുള്ളതായിരിക്കും. മനുഷ്യരുമായി ഏറെ ഇണക്കമുള്ള അല്ലെങ്കിൽ സന്തതസഹചാരി എന്നുവേണമെങ്കിലും പറയാൻ കഴിയുന്ന ഒരു മൃഗമാണ് നാമെല്ലാം വീട്ടിൽ വളർത്തുന്ന നായ.
Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം
നായ്ക്കൾ നല്ലൊരു കൂട്ടാളികളാണെന്നും നല്ല സ്നേഹവും ദയയും ഉള്ളവരുമാണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ അല്ലെ? മനുഷ്യർ കഴിഞ്ഞാൽ ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടാൽ അവരെ സഹായിക്കാനുള്ള മനോഭാവം കാണിക്കുന്നത് നായകളായിരിക്കും. അതിന് പറ്റിയ ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.
Also Read: Viral Video: അടിയ്ക്ക് തിരിച്ചടി...! മത്സര ഓട്ടത്തിനിടെ പകരം വീട്ടുന്ന പോത്ത്..! വീഡിയോ വൈറല്‍
വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാം ഒരു നല്ല ഒഴുക്കുള്ള നദിയിൽ നിന്നും ഒരു കുഞ്ഞുമാനിനെ രക്ഷിച്ചുകൊണ്ട് വരുന്ന മിടുക്കനായ നായയെ. നദിക്ക് കുറുകെ നീന്തിക്കടന്നാണ് നായ മാനിന്റെ ജീവൻ രക്ഷിച്ചത്. ശരിക്കും വെള്ളത്തിൽ മുങ്ങിത്താഴുമെന്ന് കരുതിയ മാനിനെയാണ് സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് ഒരു ഹീറോയെപ്പോലെ നായ രക്ഷിച്ചത്. വീഡിയോ കാണാം...
മാനിനെ വായകൊണ്ട് കടിച്ചുപിടിച്ചാണ് ആശാൻ നദിക്ക് കുറുകെ നീന്തിയത്. ഈ വീഡിയോ നായയുടെ യജമാനൻ തന്നെയാണ് പകർത്തിയത്. മാനിനെ വായിൽ പിടിച്ച് സുരക്ഷിതമായി തിരികെ കൊണ്ടുവന്ന നായയുടെ ധീരമായ ഈ നടപടിയിൽ അതിന്റെ യജമാനൻ 'ഗുഡ് ബോയ്' എന്ന് അഭിനന്ദിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കേൾക്കാം.
Also Read: Viral Video: പറക്കുന്ന മാനിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
ഹൃദയസ്പർശിയായ ഈ വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകരും നായയെ ഒരുപാട് പ്രശംസിക്കുന്നുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് (Viral Video) ലഭിക്കുന്നത്. മാത്രമല്ല നിരവധി പേർ ഈ വീഡിയോ വീണ്ടും വീണ്ടും ഷെയർ ചെയ്യുന്നുമുണ്ട്. എന്തായാലും ഈ വീഡിയോ കാണുന്ന നിങ്ങളും പറയും ബ്രേവ് ബോയ്, ഗുഡ് ബോയ് എന്നൊക്കെ. അത്രയ്ക്ക് മനസു നിറയ്ക്കുന്ന വീഡിയോയാണിത് എന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...