കൊല്‍ക്കത്ത: സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് മമത. കൊല്‍ക്കത്ത കമ്മീഷണറുടെ അറസ്റ്റ് പാടില്ലെന്ന ഉത്തരവ് ധാര്‍മിക വിജയമെന്നും അവര്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസും സിബിഐയും സഹകരിക്കണമെന്നാണ് കോടതി ഉത്തരവ്. പരസ്പര സഹകരണത്തോടെയുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.


രാജ്യത്തിന്‍റെ ബിഗ്‌ബോസാണെന്നാണ് മോദി ധരിക്കരുതെന്നും, ഇവിടെ ജനാധിപത്യമാണ് ബിഗ്‌ബോസെന്നും  ഭാവി പരിപാടികള്‍ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷ൦ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.


താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല, രാജ്യത്തെ കോടിക്കണക്കായ ആളുകൾക്കുവേണ്ടിയാണ്. ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്‍റേത് മാത്രമല്ല മുഴുവന്‍ രാജ്യത്തിന്‍റേതുകൂടിയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും മമതാ ബാനര്‍ജി പറഞ്ഞു.


ഇന്നത്തെ കോടതിയിലെ വിജയം ജനാധിപത്യത്തിന്‍റേതാണെന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനും അവരവരുടേതായ അധികാര പരിധി ഉണ്ടെന്നും മമതാ ബാനര്‍ജി അവകാശപ്പെട്ടു. പരസ്പര ബഹുമാനമാണ് വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനോട് മമത ബാനര്‍ജി പറഞ്ഞു. സിബിഐക്ക് മുന്നിൽ ഹാജരാകില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. സുപ്രീംകോടതി നിരീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും മമതാ ബാനര്‍ജി വിശദീകരിച്ചു.