കൊൽക്കത്ത: ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറെ കാണില്ലെന്ന നിലപാട് തിരുത്തി പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി (Chief Secretary). ഇന്ന് വൈകീട്ട് ആറ് മണിക്ക് ചീഫ് സെക്രട്ടറി ഗവര്‍ണറെ കാണും. ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ചീഫ് സെക്രട്ടറിയുടെ നിലപാട് മാറ്റം. ഗവര്‍ണറെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിക്കും. പശ്ചിമ ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ (Governor) കാണാന്‍ നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചിരുന്നു. സംഘര്‍ഷങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Central Home Ministry) നാലംഗ അന്വേഷണ സംഘത്തെ അയച്ചിരുന്നു. മമത സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കി കൊണ്ടു മന്ത്രാലയം കത്തയച്ചതിന്  പിന്നാലെയാണ് സംഘത്തെ അന്വേഷത്തിനായി ബംഗാളിലേക്ക് അയച്ചത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയും ഡിജിപിയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കൊവിഡ് (Covid) കാരണം അവര്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി വിഷയം പരിഗണിക്കുന്നതിനാല്‍ കാണാന്‍ സാധിക്കില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.


ALSO READ: ബം​ഗാളിലെ സംഘർഷം; നാലം​ഗ അന്വേഷണ സംഘത്തെ ബം​ഗാളിലേക്കയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം


തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പശ്ചിമ ബംഗാളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചിട്ടില്ല. ബംഗാളില്‍ മൂന്നാം തവണയും മമത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയുള്ള കേന്ദ്രത്തിന്റെ നടപടി. സംഘര്‍ഷത്തെ കുറിച്ച് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേന്ദ്രസംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറുക.


തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. 14 ബിജെപി പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.


അക്രമസംഭങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ കത്തിന് ബംഗാള്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. അതിക്രമങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് ഓർമിപ്പിക്കുന്നുവെന്നും പ്രതികരണമില്ലാത്തത് ഗൗരവമായി കാണുമെന്നും ബുധനാഴ്ച ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല അയച്ച രണ്ടാമത്തെ കത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.