PM Surya Ghar Yojana: രാജ്യത്തെ ഒരു കോടി കുടുംബങ്ങള്‍ക്ക്  സൗജന്യ വൈദ്യുതി!! റൂഫ്‌ടോപ്പ് സോളാർ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

മാസം തോറും  300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നതാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന (PM Surya Ghar Muft Bijli Yojana). 75,000 കോടി രൂപയാണ് ഈ പദ്ധതിക്കായി കേന്ദ്രം വകയിരിത്തിയിരിക്കുന്നത്. 


Also Read: PM Surya Ghar Yojana: ഒരു കോടി കുടുംബങ്ങള്‍ക്ക് മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം!! പിഎം സൂര്യ ഘ‍ര്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  


ഈ പദ്ധതി ഉപഭോക്താക്കൾക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകാത്ത തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട്  നൽകുന്ന സബ്‌സിഡികൾ മുതൽ വൻ ഇളവുകളുള്ള ബാങ്ക് വായ്പകൾ വരെ ലഭ്യമാകും. സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവരെ വരെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഒരു ജനകീയ പദ്ധതിയാണ്. 


Also Read:  AAP Vs Congress: ഡല്‍ഹിയില്‍ 6:1 ഫോര്‍മുലയുമായി ആം ആദ്മി പാര്‍ട്ടി, സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കും 
 
ഈ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി pmsuryaghar.gov.in സന്ദര്‍ശിക്കാം. 


പിഎം സൂര്യ ഘ‍ര്‍ യോജനയ്ക്ക് എങ്ങിനെ അപേക്ഷിക്കാം? 


pmsuryaghar.gov.in website എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.


നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.


വൈദ്യുതി വിതരണ കമ്പനി തിരഞ്ഞെടുക്കുക.


ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ നൽകുക, മൊബൈൽ നമ്പർ നൽകുക, ഇമെയിൽ നൽകുക.


വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മറ്റ് വിവരങ്ങൾ ശ്രദ്ധിക്കുക, പിന്തുടരുക.


ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകി ലോഗിൻ ചെയ്യുക.
ഫോമിൽ നൽകിയിരിക്കുന്നത് അനുസരിച്ച് Rooftop Solar പദ്ധതിയിലേക്ക് അപേക്ഷിക്കുക. ഇതോടെ ഒന്ന ഘട്ടമായ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി. 


ഇനി വേണ്ടത് സംസ്ഥാനത്തെ അംഗീകൃത വിതരണക്കാരിൽ നിന്നുള്ള അനുമതിയാണ്. ഇത്  ലഭിച്ചുകഴിഞ്ഞാൽ സോളാർ പ്ലാന്‍റ്  സ്ഥാപിക്കുന്ന രജിസ്റ്റേ‍ർഡ് വെൻഡറെ ഉപയോഗിച്ചു സോളാർ പ്ലാന്‍റ്  നിങ്ങളുടെ വീട്ടില്‍ സ്ഥാപിക്കാം.


സോളാർ പ്ലാന്‍റ്  സ്ഥാപിച്ച് കഴിഞ്ഞാല്‍ പ്ലാന്‍റിന്‍റെ വിവരങ്ങൾ നൽകി നെറ്റ് മീറ്ററിനായി അപേക്ഷിക്കാം.


നെറ്റ് മീറ്റർ ഇൻസ്റ്റലേഷനും വിതരണക്കാരുടെ പരിശോധനയും പൂർത്തീകരിച്ചു കഴിഞ്ഞാൽ വിതരണക്കാർക്ക് പോർട്ടലിൽനിന്ന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് എടുക്കാം.


കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, അസാധുവാക്കിയ ചെക്ക് എന്നിവ പോ‍ർട്ടലിലൂടെ സബ്മിറ്റ് ചെയ്യുക. ഇത് പൂർത്തിയാക്കിയാൽ 30 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി തുക എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.