AAP Vs Congress: ഡല്‍ഹിയില്‍ 6:1 ഫോര്‍മുലയുമായി ആം ആദ്മി പാര്‍ട്ടി, സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കും

AAP Vs Congress: സീറ്റ് വിഭജന ചർച്ചകൾ ഉടൻ പൂർത്തിയാക്കാനും ആം ആദ്മി പാര്‍ട്ടി അതിന്‍റെ ഇന്ത്യാ ബ്ലോക്ക് സഖ്യമായ കോണ്‍ഗ്രസിനോട് അഭ്യർത്ഥിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 05:08 PM IST
  • ചൊവ്വാഴ്ച നടന്ന നിര്‍ണ്ണായക രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം, ആം ആദ്മി പാർട്ടി ഡൽഹിയിലെ 7 ലോക്‌സഭാ സീറ്റുകളിൽ ഒരു സീറ്റ് ഇന്ത്യാ സഖ്യത്തിന് കീഴില്‍ കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു
AAP Vs Congress: ഡല്‍ഹിയില്‍ 6:1 ഫോര്‍മുലയുമായി ആം ആദ്മി പാര്‍ട്ടി, സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കും

AAP Vs Congress: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക പ്രഖ്യാപനവുമായി ഇന്ത്യ സഖ്യത്തിലെ ആം ആദ്മി പാര്‍ട്ടി. 

ചൊവ്വാഴ്ച നടന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം, ആം ആദ്മി പാർട്ടി ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ ഒരു സീറ്റ് ഇന്ത്യാ സഖ്യത്തിന് കീഴില്‍ കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. അതായത് ഡല്‍ഹിയിലെ ആകെയുള്ള 7 സീറ്റുകളില്‍ 6 എണ്ണത്തിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കും. ഒരു സീറ്റ് കോണ്‍ഗ്രസിന് നല്‍കും. 6 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പേരുകളും ഉടന്‍ പ്രഖ്യാപിക്കുമെന്ന് എഎപി രാജ്യസഭാ എംപി സന്ദീപ് പഥക് പറഞ്ഞു.

Also Read:  Lok Sabha News: ശത്രുഘൻ സിൻഹ, സണ്ണി ഡിയോള്‍..., പതിനേഴാം ലോക്‌സഭയിൽ മൗനം പാലിച്ച എംപിമാര്‍ ഏറെ

കൂടാതെ, സീറ്റ് വിഭജന ചർച്ചകൾ ഉടൻ പൂർത്തിയാക്കാനും ആം ആദ്മി പാര്‍ട്ടി അതിന്‍റെ   ഇന്ത്യാ ബ്ലോക്ക് സഖ്യത്തോട് അഭ്യർത്ഥിച്ചു. ഗുജറാത്തില്‍ പാര്‍ട്ടിയ്ക്ക് ആവശ്യമായ സീറ്റ് വിഹിതവും പാര്‍ട്ടി പ്രഖ്യാപിച്ചു. 

Also Read:  Valentine's Day 2024 Horoscope: പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ 7 രാശിക്കാർ അതീവ ഭാഗ്യവാന്മാര്‍!!  

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ വോട്ട് വിഹിതത്തിന് ആനുപാതികമായ ഇന്ത്യാ ബ്ലോക്കിൽ നിന്ന് ഗുജറാത്തിൽ ആകെയുള്ള 26 സീറ്റുകളില്‍ 8 സീറ്റുകൾ  എഎപി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഞങ്ങൾ ഡൽഹിയിൽ 6 സീറ്റുകളിൽ മത്സരിക്കാനും സമീപകാല തിരഞ്ഞെടുപ്പുകളിലെ വോട്ട് ഷെയർ അടിസ്ഥാനമാക്കി ഒരു സീറ്റ് കോൺഗ്രസിന് നൽകാനും തീരുമാനിച്ചിരിയ്ക്കുകയാണ്. ഇപ്പോൾ ഡൽഹി സീറ്റുകളില്‍ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ല, എന്നാൽ സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ നടന്നില്ല എങ്കില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും എന്നും സന്ദീപ് പഥക് പറഞ്ഞു,

ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് പൂജ്യം സീറ്റുകളാണ് ലഭിച്ചത്. എംസിഡി തിരഞ്ഞെടുപ്പിൽ അവർക്ക് 250ൽ ഒമ്പത് സീറ്റുകളുണ്ട്. ഞങ്ങൾ മെറിറ്റിന്‍റ അടിസ്ഥാനത്തിൽ പോയാൽ ഒരു സീറ്റ് പോലും ലഭിക്കാന്‍ കോൺഗ്രസിന് അർഹതയില്ല, പഥക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഒരു മാസത്തിലേറെയായി സീറ്റ് വിഭജന ചർച്ചകൾക്കായി ആം ആദ്മി പാർട്ടി ഉറ്റുനോക്കുകയായിരുന്നു, എന്നാൽ ഇത് ഇതുവരെ അത് നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ കുടുംബവാദത്തിൽ നിന്ന് പുറത്തുവരേണ്ടിവരും,  തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്, അതിനാൽ ഹരിയാനയുമായി ബന്ധപ്പെട്ട് ഉടൻ ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ ഞങ്ങൾ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഇന്ന് പാർട്ടിയല്ല രാജ്യമാണ് പ്രധാനം. ഇന്ന് ഞാൻ ഭാരപ്പെട്ട മനസോടെയാണ് സംസാരിക്കുന്നത്. യോഗത്തിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഈ തീരുമാനം, സന്ദീപ് പഥക് പറഞ്ഞു,

എന്നാല്‍, ഗുജറാത്തിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും ഗോവയിലെ ഒരു സീറ്റിലേക്കും ആം ആദ്മി പാർട്ടി ഇതിനോടകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 
 
ഇന്ത്യാ സഖ്യം രാജ്യത്തിന് മുന്നിൽ കൊണ്ടുവന്നപ്പോൾ രാജ്യത്ത് ആവേശമായിരുന്നുവെന്നും ആ ആവേശം നിലനിര്‍ത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നതായും  സന്ദീപ് പഥക് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News