ലഷ്കറില് ചേരാന്‍ വാട്സാപ്പിലൂടെ ക്ഷണം
ഭീകരരുടേതെന്ന് സംശയിക്കുന്ന ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണം ലഭിച്ചതായി വാട്സാപ്പ് ഗ്രൂപ്പിന്റെ പരാതി. `ലഷ്കര്‍ ഇ തൊയ്ബ` എന്ന് പേരുള്ള ഗ്രൂപ്പില്‍ ചേരാനാണ് ക്ഷണം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ലക്നൌ സൈബര്‍സെല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ലക്നൌ: ഭീകരരുടേതെന്ന് സംശയിക്കുന്ന ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണം ലഭിച്ചതായി വാട്സാപ്പ് ഗ്രൂപ്പിന്റെ പരാതി. 'ലഷ്കര്‍ ഇ തൊയ്ബ' എന്ന് പേരുള്ള ഗ്രൂപ്പില്‍ ചേരാനാണ് ക്ഷണം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ലക്നൌ സൈബര്‍സെല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പില്‍ ഇങ്ങനെയൊരു മെസേജ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഗ്രൂപ്പില്‍ അംഗമായ യുവാവ് ആണ് പോലീസിനെ വിവരം അറിയിച്ചത്.
രാജസ്ഥാനിലെ ഭില്‍വാഡയിലെ ഒരു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇതിനു പിന്നിലെന്ന് പിന്നീട് വ്യക്തമായതായി പോലീസ് പറഞ്ഞു. അന്വേഷണം തുടരും