Mumbai: വസ്ത്രത്തിന് മുകളിലൂടെ സ്തനത്തിൽ പിടിക്കുന്നത് തെറ്റല്ലയെന്ന ബോംബെ ഹൈകോടതിയുടെ (High Court)വിവാദമായ വിധി നൽകിയത് ജഡ്‌ജി (Judge)പുഷ്‌പ വിരേന്ദ്ര ഗനേഡിവാല. ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂർ ബെഞ്ചിലെ ജഡ്ജിയാണ് ഗനേഡിവാല. 


COMMERCIAL BREAK
SCROLL TO CONTINUE READING

2016-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 39 വയസുള്ള ഒരാൾ 12 വയസുള്ള പെൺകുട്ടിയുടെ സ്തനത്തിൽ പിടിക്കുകയായിരുന്നു.  നാല് വർഷത്തിന് ശേഷം പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന്  തെളിഞ്ഞെങ്കിലും ചർമങ്ങൾ തമ്മിൽ സ്പര്ശനം ഉണ്ടായാലേ പോക്‌സോ (POCSO) കേസിൽ ഉൾപ്പെടുകയുള്ളുവെന്നും ജഡ്‌ജി ജനുവരി 19ന് പറഞ്ഞു. IPC സെക്ഷൻ 354 വകുപ്പിൽ പെടുത്തി കേസെടുക്കുകയും ചെയ്തു. എന്നാൽ സംഭവം വിവാദമായതിന് പിന്നാലെ സുപ്രീം കോടതി (Supreme Court)ഈ വിധി റദ്ദാക്കി. 


ALSO READ: Mumbaiയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹത്തിന് സമ്മതിച്ച യുവാവിന് പോക്സോ കേസിൽ ജാമ്യം


ഗനേഡിവാല ഇതിന് മുമ്പും സമാനമായ വിധി നൽകിയിരുന്നു ജനുവരി 15ന് വീട്ടിൽ ലൈംഗികാതിക്രമം (Sexual Assault)നടത്താൻ കടന്നുകയറിയാലും ശാരീരിക ബന്ധം ഉണ്ടാകാതെ ലൈംഗിക അതിക്രമമെന്ന് പറയാൻ കഴിയില്ലെന്നും കൈകളിൽ പിടിച്ചാലോ പാന്റിന്റെ സിബ്ബ് അഴിച്ചാലോ അത് ലൈംഗിക അതിക്രമം അല്ലെന്നും ജഡ്ജ് വിധിച്ചിരുന്നു .


ALSO READ: Andhra Crime: പെൺമക്കൾ പുനർജനിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കൾ മക്കളെ കൊന്നു


ബോംബൈ ഹൈകോടതിയുടെ (High Court)വിധി വന്നതിന് പിന്നാലെ ഈ വിധി കുട്ടികളുടെ സുരക്ഷയ്ക്ക് വളരെ വലിയ അപകടമായി മാറുമെന്ന് ആരോപിച്ച് നിരവധി ശിശുസംരക്ഷണ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. അറ്റോർണി ജനറൽ കെകെ വേണുഗോപാലും ഈ വിധി അപകടകരമായി മാറുമെന്ന് പറഞ്ഞിരുന്നു.  


ALSO READ: UPയിൽ അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി


1969ൽ മഹാരാഷ്ട്രയിലെ (Maharashtra)അമരാവതിയിലാണ് ഗനേഡിവാല ജനിച്ചത്. ബി.കോം, എൽഎൽബി, എൽഎൽഎം തുടങ്ങിയ ബിരുദങ്ങളുള്ള ഗനേഡിവാല 2007-ലാണ് ജില്ലാ ജഡ്ജിയാകുന്നത്. മുംബൈ സിറ്റി സിവിൽ കോടതിയിലും നാഗ്പൂർ ജില്ലാ - കുടുംബ (District Court)കോടതികളിലും സേവനം അനുഷ്ടിച്ച  ഗനേഡിവാലയ്ക്ക് 2018 ലാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും ലഭിച്ചില്ല. ബോംബെ ഹൈക്കോടതിയുടെ തീരുമാനത്തെ തുടർന്നായിരുന്നു തീരുമാനം. തുടർന്ന് 2019ലാണ്  അഡിഷണൽ ഹൈ കോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.