സോഹ്‌ന: ഹ​രി​യാ​ന​യി​ലെ സോഹ്‌ന​യി​ൽ യു​വ​തി​യെ ഓടുന്ന കാ​റി​നു​ള്ളി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. ഗു​ഡ്ഗാ​വ് സ്വ​ദേ​ശി​യാ​യ യു​വ​തി​​യാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യത്. കൂ​ട്ട​ബ​ലാ​ത്സം ചെയ്ത ശേഷം ഗ്രേറ്റ് നോയിഡക്കടുത്ത് വെച്ച് പുറത്തേക്ക് തള്ളിയിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഹ്‌ന​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. സ്വി​ഫ്റ്റ് കാ​റി​ൽ എ​ത്തി​യ പ്ര​തി​ക​ളാണ് യു​വ​തി​യെ ബ​ലം​പ്ര​യോ​ഗി​ച്ച് കൊ​ണ്ടു​പോയത്. 


തിങ്കളാഴ്​ച രാത്രി ഗ്രേറ്റർ നോയിഡയിലെ കസ്​നാ പൊലീസ്​ സ്​റ്റേഷനു സമീപമുള്ള ആശുപത്രി പരിസരത്താണ്​ യുവതിയെ കണ്ടെത്തിയത്​. റോഡരികിലേക്ക്​ യുവതിയെ വലിച്ചെറിഞ്ഞ്​ കാർ പോകുന്നതുകണ്ടെന്ന വിവരത്തെ തുടർന്ന്​ പൊലീസെത്തി അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.  


യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങിയതായി പോ​ലീ​സ് അ​റി​യി​ച്ചു.