ലക്നൌ: ഇത്തവണത്തെ ദീപാവലി ആഘോഷം ഗംഭീരമാക്കാന്‍ അയോദ്ധ്യവാസികളോട് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ ആഹ്വാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപാവലിയോടനുബന്ധിച്ച്​ സരയൂ നദീ തീരത്ത്​ വൻ ആഘോഷം സംഘടിപ്പിക്കാനാണ്​ സർക്കാർ തീരുമാനം. ഗവർണർ രാം നായിക്​, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, മന്ത്രി സഭയി​െല എല്ലാ അംഗങ്ങളും ആഘോഷത്തിൽ പങ്കുചേരും. 


അയോധ്യ അലങ്കരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട്​ ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്​ഥൻ ഇത് സംബന്ധിച്ച് ആലോചിക്കുന്നതിനായി വിവിധ വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടത്തിന്‍റെയും യോഗം കഴിഞ്ഞ ആഴ്ച വിളിച്ചു കൂട്ടിയിരുന്നു. യോഗത്തില്‍ അയോദ്ധ്യയിലെ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ തീരുമാനമായി. 


അയോദ്ധ്യയിലെ പ്രധാന പരിപാടി ഒക്ടോബര്‍ 18 ന് ആയിരിക്കും. ദീപാവലി ദിനത്തില്‍ മുഖ്യമന്ത്രി ഗൊരഖ്​പൂരിലായിരിക്കും. അവിടെ അദ്ദേഹം ഗോരഖ് നാഥ് ക്ഷേത്രത്തില്‍ പൂജ നടത്തും.


എന്നാല്‍ തര്‍ക്കത്തിലിരിക്കുന്ന രാമ ജന്മഭുമിയില്‍ അലങ്കാരങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല എന്നും അധികൃതര്‍ അറിയിച്ചു.