ന്യൂഡൽഹി: രാജ്യത്തെ തക്കാളി വില വർധ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിൻറെ നടപടി. ഇതിനായി കേന്ദ്ര കാർഷിക വിപണന കമ്പനി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) വഴി കിലോഗ്രാമിന് 70 രൂപ എന്ന സബ് സിഡി നിരക്കിൽ തക്കാളി വിൽക്കാൻ തുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ ഓർഡറുകൾ നൽകാം. "ഉപഭോക്താവിന് അധിക ചെലവില്ലാതെ ഡോർസ്റ്റെപ്പ് ഡെലിവറി ഉണ്ടാകും. പേടിഎം, മാജിക്പിൻ, മൈസ്റ്റോർ, പിൻകോഡ് തുടങ്ങിയ ഒഎൻഡിസിയിൽ ലിസ്റ്റുചെയ്തിട്ടുള്ള ബയേഴ്സ് ആപ്ലിക്കേഷൻ വഴി തക്കാളി ലഭ്യമാകും.


ALSO READ: റീൽസ് ചിത്രീകരണത്തിനിടെ കാല് വഴുതി വെള്ളത്തിൽ വീണു; യുവാവിനെ കാണാനില്ല


ഡൽഹി എൻസിആറിൽ തക്കാളി വിൽക്കുന്നതിനായി ഒഎൻഡിസിയുമായി പങ്കാളിത്തമുണ്ടെന്ന് എൻസിസിഎഫ് മാനേജിംഗ് ഡയറക്ടർ അനീസ് ജോസഫ് ചന്ദ്ര എഎൻഐയോട് പറഞ്ഞു. ഒഎൻഡിസി ആപ്പ് ലളിതവും ഉപയോക്തൃ സൗഹൃദവുമാണ്. ഉപഭോക്താക്കൾക്ക് ഈ അപ്ലിക്കേഷനുകളിൽ പോയി കിലോയ്ക്ക് 70 രൂപ നിരക്കിൽ തക്കാളി ഓർഡർ ചെയ്യാം. 


പരമാവധി 2 കിലോഗ്രാം മാത്രമാണ് ഒരാൾക്ക് വാങ്ങിക്കാൻ കഴിയുന്നത്.നിലവിൽ, ഇ-കൊമേഴ്സ് കമ്പനികൾ കിലോയ്ക്ക് 170-180 രൂപ നിരക്കിലാണ് തക്കാളി ഡോർ സ്റ്റെപ്പ് ഡെലിവറി നടത്തുന്നത്. തക്കാളി വിലയിലെ കുത്തനെയുള്ള വർദ്ധനവ് രാജ്യത്താകമാനം വലിയ പ്രശ്നമാണ് ഉണ്ടാക്കിയത്.പ്രധാന നഗരങ്ങളിൽ തക്കാളി കിലോയ്ക്ക് 150-200 രൂപ വരെ വില ഉയർന്നിരുന്നു. 


ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കുറക്കുക ലക്ഷ്യം വെച്ച് തക്കാളി കിലോയ്ക്ക്  80 രൂപയ്ക്ക് വിൽക്കാൻ വിപണന ഏജൻസികളായ നാഫെഡിനും എൻസിസിഎഫിനും നിർദ്ദേശം നൽകിയതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്), നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്) എന്നിവർ സംഭരിച്ച തക്കാളി തുടക്കത്തിൽ കിലോയ്ക്ക് 90 രൂപയ്ക്കും പിന്നീട് ജൂലൈ 16 മുതൽ 80 രൂപയായും ഇപ്പോൾ 70 രൂപയായും കുറച്ചിരുന്നു.


Also Read: ബുധൻ ചിങ്ങ രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!


രാജ്യത്തുടനീളം തക്കാളി വില കുത്തനെ ഉയരുന്നതിനിടയിൽ, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചന്തകളിൽ നിന്ന് തക്കാളി സംഭരിക്കാൻ ഏജൻസികളായ എൻസിസിഎഫ്, നാഫെഡ് എന്നിവ ആരംഭിച്ചിരുന്നു.മൺസൂൺ സീസണാണ് വില വർദ്ധനവിന് കാരണമെന്ന് സർക്കാർ പറഞ്ഞു, ഇത് വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വെല്ലുവിളികൾ വർദ്ധിപ്പിക്കുകയും ഗതാഗത നഷ്ടം വർദ്ധിപ്പിക്കുകയും ചെയ്തു. (എഎൻഐ)



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.